അശ്വിന്‍ പുറത്ത്; തിരിച്ചുവരവ് സ്വപ്‌നങ്ങള്‍ തകര്‍ന്നു

ദിയോദര്‍ ട്രോഫിക്കുളള ഇന്ത്യ എ ടീമില്‍ നിന്ന് നായകന്‍ ആര്‍ അശ്വിന്‍ പുറത്ത്. അശ്വിനെ ബാധിച്ച ചെറിയ പരിക്കിനെ തുടര്‍ന്നാണ് താരം ഇന്ത്യ എ ടീമില്‍ നിന്നും പിന്മാറിയത്. അശ്വിനെ പരിശോധിച്ച ബിസിസിഐ മെഡിക്കല്‍ ടീം താരത്തിന് ഒരാഴ്ച്ചത്തെ വിശ്രമം അനുവദിക്കുകയായിരുന്നു.  ഇതോടെ ഇന്ത്യ എ ടീമിന് പുതിയ നായകനേയും പ്രഖ്യാപിച്ചു. ഇന്ത്യ ബി ടീമില്‍ നിന്നുള്ള അങ്കിത് ഭാവനയെയാണ് പുതിയ എ ടീം നായകന്‍. പകരം അക്ഷദീപ് നാഥിനെ ഇന്ത്യ ബി ടീമിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.  ഇതോടെ ഇന്ത്യ ഏകദിന ടീമിലേക്ക് തിരിച്ചെത്താനുളള സുവര്‍ണാവസരമാണ് അശ്വിന് നഷ്ടമായത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യയില്‍ നിന്നും പുറത്താണ് അശ്വിന്‍. പകരം കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹലുമാണ് ഇന്ത്യന്‍ സ്പിന്‍ ഡിപ്പാര്‍ട്ടുമെന്റിനെ മുന്നോട്ട് നയിക്കുന്നത്.  ദിയോദര്‍ ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ അശ്വിന് അനായാസം ഇന്ത്യന്‍ ഏകദിന ടീമിലേക്ക് മടങ്ങിയെത്താമായിരുന്നു. ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ നായകനായും അശ്വിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.  അതെസമയം ഈ മാസം നാലിന് ധര്‍മ്മശാലയിലാണ് ദിയോദര്‍ ട്രോഫി ആരംഭിക്കുന്നത്. ഇന്ത്യ എ, ബി ടീമുകള്‍ക്ക് പുറമേ വിജയ് ഹസാരെ ചാമ്പ്യന്മാരായ കര്‍ണ്ണാടകയാണ് മൂന്നാമത്തെ ടീം


0 comments:

Post a Comment