ആ ലോകകപ്പ് ടീമില്‍ ധോണി വേണമായിരുന്നു: ഗാംഗുലി

ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്‍മാരിലൊരാളായാണ് സൗരവ് ഗാംഗുലി വിലയിരുത്തപ്പെടുന്നത്. തന്റെ ജീവചരിത്രമായ ‘ എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്’ല്‍ ഗാംഗുലി തന്റെ ക്രിക്കറ്റ് കരിയറിനേക്കുറിച്ച് നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.  മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയേക്കുറിച്ച് ദാദ നടത്തിയ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.  ‘ഞാന്‍ ഏറെക്കാലമായി സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള,സമ്മര്‍ദ്ദങ്ങളെ സധൈര്യം നേടുന്ന ഒരു കളിക്കാരനെ അന്വേഷിക്കുകയായിരുന്നു. ധോണി എന്റെ ശ്രദ്ധയില്‍ വരുന്നത് 2004 ലാണ്. അയാളുടെ ആദ്യകളിതന്നെ എന്നെ ആകര്‍ഷിച്ചിരുന്നു. ഗാംഗുലി എഴുതുന്നു.  ‘2003ല്‍ നടന്ന ലോകകപ്പ് ടീമില്‍ ധോണി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. 2003ല്‍ ഇന്ത്യ ഫൈനലില്‍ ഓസ്ട്രേലിയയെ നേരിടുമ്പോള്‍ ധോണി ഇന്ത്യന്‍ റയില്‍വേയില്‍ ടിക്കറ്റ് കളക്ടര്‍ ആയിരുന്നു എന്നത് വിശ്വാസിക്കാന്‍ തന്നെ പ്രയാസമുള്ള കാര്യമാണ്’ ഗാംഗുലി വ്യക്തമാക്കി.  ധോണിയേക്കുറിച്ചുള്ള തന്റെ വിലയിരുത്തലുകള്‍ ശരിയായിരുന്നുവെന്നും അതില്‍ അതിലൊരുപാട് സന്തോഷമുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.  2008 ലാണ് അവസാനമായി ഗാംഗുലി അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള നാലാമത്തെ ടെസ്റ്റായിരുന്നു അത്. അന്ന് ഗാംഗുലിയോട് അവസാനമായി ടീം ഇന്ത്യയെ നയിക്കാന്‍ ധോണി ആവശ്യപ്പെട്ടിരുന്നു


0 comments:

Post a Comment