ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്ഥാനമുറപ്പിച്ചത് വളരെ വേഗത്തിലാണ്. ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവുമായി പാണ്ഡ്യയെ താരതമ്യം ചെയ്യുന്നവര്‍വരെയുണ്ട്. തന്റെ മികച്ച പ്രകടനംകൊണ്ട് നായകന്‍ വിരാട് കോഹ്‌ലിയുടെ വിശ്വസ്തനാകാനും പാണ്ഡ്യയ്ക്ക് കഴിഞ്ഞു. മോശം ഫോമിലും പാണ്ഡ്യയ്ക്ക് തുണയായത് വിരാട് കോഹ്ലിയായിരുന്നു. അതെസമയം ഈ സൌഭാഗ്യമൊന്നും ലഭിക്കാത്ത താരമാണ് ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ടീമില്‍ ഏറ്റവും നന്നായി കളിച്ച് കൊണ്ടിരിക്കെ പരിക്ക് വില്ലനായാണ് ഇര്‍ഫാന്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താകുന്നത്. എന്നാല്‍ ഇര്‍ഫാനെ പിന്നീടൊരിക്കലും ടീം ഇന്ത്യയിലേക്ക് പരിഗണിക്കാന്‍ നായകന്‍ ധോണിയടക്കമുളളവര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ പാണ്ഡ്യയ്ക്ക് ലഭിച്ച ഈ സൗഭാഗ്യങ്ങളെ കുറിച്ച് ഇര്‍ഫാന് മനസ്സ് തുറന്നു. ‘ഇന്ത്യയുടെ മിഡില്‍ ഓഡറില്‍ ഹാര്‍ദിക്കിന്റെ സാന്നിദ്ധ്യം ഗുണം ചെയ്യുന്നുണ്ട്. പക്ഷെ ബോളിംഗില്‍ പാണ്ഡ്യയ്ക്ക് ഇനിയും മികവ് വരാനുണ്ട്’ പത്താന്‍ വിലയിരുത്തുന്നു. ‘പാണ്ഡ്യയ്ക്ക് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കാര്യാമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പാണ്ഡ്യയേ സംബന്ധിച്ച് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ ഭാഗ്യം അയാളുടെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഒരു നായകനേയും പരിശീലകനേയും കിട്ടി എന്നതാണ്’ പത്താന്‍ കൂട്ടിച്ചേര്‍ത്തു. ‘രവിശാസ്ത്രിയും കോഹ്‌ലിയും പാണ്ഡ്യയ്ക്ക് നല്‍കുന്ന പിന്തുണ അയാളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. കൂടാതെ പാണ്ഡ്യയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ നായകനും പരിശീലകനും തയ്യാറാണ് എന്നത് പാണ്ഡ്യയ്ക്ക് ഗുണം ചെയ്യും’ പത്താന്‍ തുറന്ന് പറഞ്ഞു. വിരാട് കോഹ്‌ലിയെ പ്രശംസിക്കാനും പത്താന്‍ മറന്നില്ല. ടീം അംഗങ്ങള്‍ക്ക് നായകനെന്ന നിലയില്‍ കോഹ് ലി നല്‍കുന്ന പിന്തുണ ശ്രദ്ധേയമാണ്. വിരാടിനെ മികച്ച നായകനാക്കുന്നതില്‍ ഒരു കാരണം അതുതന്നെയാണ്. പത്താന്‍ പറഞ്ഞു

0 comments:
Post a Comment