ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തന്റെ കരുത്തുറ്റ ബാറ്റിംഗ് മികവില്‍ ഇന്ത്യയുടെ റണ്‍മെഷിന്‍ ലക്ഷങ്ങളുടെ മനമാണ് കവരുന്നത്. ഇന്ത്യയുടെ ബന്ധവൈരികളായ പാകിസ്താനില്‍ നിന്ന് പോലും വലിയൊരു ശതമാനം ആരാധകര്‍ കോഹ്ലിയ്ക്ക് പിന്നിലുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കിടെ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററാണിപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായിരിക്കുന്നത്. ഇസ്ലാമാബാദ് യുണൈറ്റഡും ഖ്വറ്റ ഗ്ലാഡിയേറ്റേഴ്‌സും തമ്മിലുള്ള മത്സരത്തിലാണ് ആ ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ‘പി എസ് എല്ലില്‍ ഞങ്ങള്‍ക്ക് കോഹ്ലിയേ വേണമെന്ന് ആവശ്യമാണ് ആ ഫ്‌ളക്‌സില്‍ എഴുതിയിരിക്കുന്നത്.അടുത്തിടെയാണ് കോഹ്‌ലി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടുന്ന ആദ്യ നായകനെന്ന നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് പരമ്പര 2-1 ന് കൈവിട്ട ശേഷമാണ് ഇന്ത്യ ഏകദിന പരമ്പരയിലും ടി-20യിലുമായി വന്‍ തിരിച്ചുവരവാണ് ഇന്ത്യ കോഹ്ലിയുടെ നേതൃത്വത്തില്‍ നടത്തിയത്. അസഹ്‌റുദ്ദീനോ സച്ചിനോ ഗാംഗുലിക്കോ ദ്രാവിഡിനോ ധോണിയ്‌ക്കോ സാധിക്കാതിരുന്ന കാര്യമാണ് കോഹ്‌ലി സ്വന്തമാക്കിയത്. ഐ പി എല്ലിലു ബദലായി തുടങ്ങിയ പി.എസ്.എല്‍ പക്ഷെ ക്രിക്കറ്റ് ആരാകരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയാതെ പോയി. പി.എസ്.എല്ലിന്റെ മൂന്നാമത്തെ എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്

0 comments:
Post a Comment