തേരാളികളായി… ഐപിഎല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സിസണായി ആകാംഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. സൂപ്പര്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റെയും മടങ്ങി വരവ് ആരാധകര്‍ക്ക് ഇരട്ടി ആവേശമാണ് പകരുന്നത്. ഏറ്റവും ഒടുവിലായി കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ് നായകനെ പ്രഖ്യാപിച്ചപ്പോഴേക്കും എല്ലാ ടീമുകള്‍ക്കും തേരാളികളുമായി.  വിലക്കിന് ശേഷം മടങ്ങിയെത്തിയ ചെന്നൈ ക്യാപ്റ്റന്‍ കൂളിനെ തന്നെയാണ് നായക സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. ഒപ്പം റെയ്‌നയെയും ജഡേജയെയും ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു. കൊല്‍ക്കത്ത നായകനായ ഗംഭീറിനെ കൈവിട്ടത് ആരാധകര്‍ക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. ലേലത്തില്‍ഡ ഡല്‍ഹിയിലേക്ക് ചേക്കേറിയ ഗംഭീര്‍ അവരുടെ നായകനാവുകയും ചെയ്തു. ഇപ്പുറത്ത് കൊല്‍ക്കത്ത ക്യാപ്റ്റനായി ഏറെ വിയര്‍ത്തെങ്കിലും ഒടുവില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിനെ നായക ഭാരം ഏല്‍പ്പിക്കുകയും ചെയ്തു. മറ്റൊരു സര്‍പ്രൈസ് നായകനെ പ്രഖ്യാപിച്ച് കളം പിടിച്ചത് കിംഗ്‌സ് ഇലവന്‍ പഞ്ചാബായിരുന്നു. യുവരാജ് നായകനാകുമെ്ന്ന പ്രതീക്ഷിച്ച അരാധകരുടെ നെറ്റി ചുളിപ്പിച്ച് നായകനായി ഉയര്‍ത്തപ്പെട്ടത് ചെന്നെ വിട്ടെത്തിയ രവിചന്ദ്ര അശ്വിന്‍.  ആകെയുള്ള എട്ട് ടീമുകളില്‍ രണ്ടു പേരുമാത്രമാണ് വിദേശിയരായ ക്യാപ്റ്റന്മാര്‍. രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ സ്റ്റീവ് സ്മിത്തും, സണ്‍റൈസസ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും. രണ്ട് പേരും ഓസ്‌ട്രേലിയക്കാര്‍ അണെന്നുള്ളതാണ് ശ്രദ്ധേയം. അടുത്തമാസം ഏഴിനായ് ഐപിഎല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കുക. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ആദ്യ മത്സരം.  ഐ പി എല്‍ 2018 ക്യാപ്റ്റന്‍മാര്‍:  എംഎസ് ധോണി (ചെന്നൈ), രോഹിത് ശര്‍മ്മ (മുംബൈ), ഗൗതം ഗംഭീര്‍ (ഡല്‍ഹി), ദിനേഷ് കാര്‍ത്തിക്ക് (കൊല്‍ക്കത്ത), ആര്‍ അശ്വിന്‍ (പഞ്ചാബ്), വിരാട് കോഹ്ലി (ബാംഗ്ലൂര്‍), ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്സ്), സ്റ്റീവ് സ്മിത്ത് (രാജസ്ഥാന്‍)



0 comments:

Post a Comment