വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റോബിന്‍ ഉത്തപ്പ.

നെടുംതൂണായ ഗംഭീറിനെ കൈവിട്ട കൊല്‍ക്കത്തയുടെ നീക്കത്തെ വളരെ ആകാംഷയോടും അത്ഭുതത്തോടെയുമാണ് ഐപിഎല്‍ പ്രേമികള്‍ കണ്ടത്. ലേലം കൂടി കഴിഞ്ഞപ്പോള്‍ ആരു നയിക്കും എന്നായി കൊല്‍ക്കത്തയുടെ ആശങ്ക. ടീമിനു കടുത്ത തലവേദന സൃഷ്ടിച്ച നായകന്‍ തിരഞ്ഞെടുപ്പിലേക്ക് പല പേരുകളും ഉയര്‍ന്നു വന്നു. ഒടുക്കം റോബിന്‍ ഉത്തപ്പ തന്നെയാവും നായനാവുക എന്ന് ഉറപ്പിച്ചിരിക്കവേയാണ് അപ്രതീക്ഷിത പ്രഖ്യാപനവുമായി ടീം മാനേജ്‌മെന്റ് എത്തുന്നത്.  നായകസ്ഥാനത്തേക്ക് ടീം കണ്ടെത്തിയത് വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്കിനെയാണ്. കൊല്‍ക്കത്തയുടെ സി ഇ ഒ വെങ്കി മൈസൂരാണ് ഇന്നാണ് നായകനെ പ്രഖ്യാപിച്ചത്. നായകനാകാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഉത്തപ്പ രംഗത്തെത്തിയിട്ടും നായകസ്ഥാനം കാര്‍ത്തിക്കിലേക്കെത്തുകയായിരുന്നു. നായകനാക്കി പ്രഖ്യാപനം വന്നതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റോബിന്‍ ഉത്തപ്പ.കാര്‍ത്തിക്കും താനും പണ്ടു മുതലേ അറിയുന്നവരാണെന്നും ഒന്നിച്ച് കളിക്കുന്നതിനെ ആവേശത്തോടെയാണ് കാണുന്നതെന്നുമാണ് ഉത്തപ്പ പ്രതികരിച്ചത്. ‘ഡികെയും ഞാനും അണ്ടര്‍ 17 തലത്തില്‍ കളിക്കുമ്പോള്‍ തന്നെ പരസ്പരം അറിയുന്നവരാണ്. അവന്റെയൊപ്പം കളിക്കാന്‍ കഴിയുന്നത് ആവേശത്തോടെയാണ് കാണുന്നത്.’ ഉത്തപ്പ പറഞ്ഞു.7.4 കോടി രൂപയ്ക്കാണ് 32 കാരനായ കാര്‍ത്തിക് കൊല്‍ക്കത്തയിലെത്തിയത്. നായകനായി തിരഞ്ഞെടുക്കപ്പെട്ടശേഷം കാര്‍ത്തിക്കിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.’ കഴിഞ്ഞ പത്തു വര്‍ഷമായി കൊല്‍ക്കത്ത സ്ഥിരത പുലര്‍ത്തുന്ന ഒരു ടീമാണ്. അങ്ങനെയൊരു ടീമിന്റെ നായകനായി എത്തുക എന്നത് എനിക്ക് ലഭിച്ചൊരു അംഗീകാരമായി ഞാന്‍ കാണുന്നു.’ കാര്‍ത്തിക് പറഞ്ഞു. ജാക്ക് കാലീസിനു കീഴില്‍ ഞങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സീസണ്‍ തുടങ്ങാനായി കാത്തിരിക്കുന്നത്. വളരെ മികച്ച കളിക്കാരാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ‘ കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു.


0 comments:

Post a Comment