ഇന്ത്യയില്‍ ഡ്രീം ലീഗ് കളിക്കുന്നത് ഏകദേശം രണ്ട് കോടിയോളം പേരാണെന്നും

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവില്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ എം എസ് ധോണി ഫാന്റസി ഗെയിം പ്ലാറ്റ്‌ഫോം ഡ്രീം ഇലവന്റെ ബ്രാന്‍ഡ് അംബാസഡറായി. ഇന്ത്യയിലെ ഏറ്റവും മികച്ച ഫാന്റസി ഗെയിമുകളിലൊന്നാണ് ഡ്രീം ഇലവന്‍.  ഇന്ത്യയില്‍ ഡ്രീം ലീഗ് കളിക്കുന്നത് ഏകദേശം രണ്ട് കോടിയോളം പേരാണെന്നും, ധോണിയെ ബ്രാന്‍ഡ് അംബാസഡറാക്കുന്നത് വഴി കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കാമെന്നും ഡ്രീം ഇലവന്‍ സി.ഇ.ഒ ഹാരിഷ് ജെയിന്‍ പറയുന്നു. ക്രിക്കറ്റില്‍ ധോണിക്കുള്ള പരിചയ സമ്പത്തും ഫീല്‍ഡില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള മികവുമാണ് അദ്ദേഹത്തെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതിലേക്ക് തങ്ങളെ നയിച്ചതെന്നും ഡ്രീം ഇലവന്റെ ഇനിയുള്ള വളര്‍ച്ചയ്ക്ക് കാരണം ധോണിയായിരിക്കുമെന്നും അദ്ദേഹവുമായുള്ള സഹകരണം പുതിയ ഉയരങ്ങളിലേക്ക് ഡ്രീം ഇലവനെ എത്തിക്കുമെന്നും ഹരീഷ് ജെയിന്‍ പറഞ്ഞു.


0 comments:

Post a Comment