ബോളിവുഡ് നടിമാര്‍ക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത് പതിവാണ്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും പാണ്ഡ്യയുടെ പുതിയ കാമുകിയായ ബോളിവുഡ് നടി എല്ലി അവ്രാമിന്റെയും പേരാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. പാണ്ഡ്യ കൊല്‍ക്കത്തയില്‍ നിന്നുളള മോഡല്‍ ലിഷ ശര്‍മയുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹോങ്കോങ്ങില്‍ ഇരുവരും അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ പ്രണയവാര്‍ത്തയെ പാണ്ഡ്യ നിഷേധിച്ചു. ഇതിനുപിന്നാലെ ബോളിവുഡ് നടി പരിനീതി ചോപ്രയും പാണ്ഡ്യയും പ്രണയത്തിലാണെന്ന് പാപ്പരാസികള്‍ പറഞ്ഞു പരത്തിയെങ്കിലും ഇരുവരും ഇത് നിഷേധിച്ചു. ഇതിനുശേഷമാണ് എല്ലിയും ഹാര്‍ദിക്കും പ്രണയമാണെന്ന് കേട്ടുതുടങ്ങിയത്. പൊതു ഇടങ്ങളില്‍ ഇരുവരും ഒരുമിച്ച് എത്തിയതും ഹാര്‍ദിക്കിന്റെ കുടുംബ ആഘോഷങ്ങളില്‍ എല്ലി പങ്കെടുത്തതുമാണ് ഇതിന് കാരണം. ഗോസിപ്പുകള്‍ ശക്തമായപ്പോള്‍ എല്ലി തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ”നിങ്ങള്‍ ഒരു സെലിബ്രിറ്റി ആണെങ്കില്‍ നിങ്ങളുടെ പേരില്‍ ഗോസിപ്പ് പരക്കാറുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത്തരത്തിലുളള നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഞാനിതിനൊന്നും വിശദീകരണം നല്‍കാറില്ല” എന്നായിരുന്നു എല്ലിയുടെ പ്രതികരണം ഹാര്‍ദിക്കുമായുളള പ്രണയവാര്‍ത്ത നിഷേധിച്ച എല്ലി മുംബൈ വിമാനത്താവളത്തില്‍ ഹാര്‍ദിക്കിനൊപ്പം ഒരുമിച്ച് എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പാപ്പരാസികള്‍ ആഘോഷമാക്കുന്നത്. ഹാര്‍ദിക്കിനൊപ്പം കാറിലെത്തിയയത് ആരാണെന്ന് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. അത് എല്ലിയായിരുന്നു. ക്യാമറക്കണ്ണുകളില്‍നിന്നും രക്ഷ നേടാന്‍ എല്ലി മുഖം മറച്ചുപിടിച്ചെങ്കിലും ഫലമുണ്ടായില്ല. ഹാര്‍ദിക്കിനെ യാത്രയയ്ക്കാനാണ് എല്ലി വിമാനത്താവളത്തില്‍ എത്തിയത്
കാറിലെത്തിയത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കാമുകി; മുഖം മറയ്ക്കാന്‍ ശ്രമിച്ചിട്ടും
March 05, 2018
No Comments

0 comments:
Post a Comment