ഐപിഎല്ലില്‍ മുംബൈയും ചെന്നൈയും ബദ്ധ ശത്രുക്കളാണ്. മുംബൈ-ചെന്നൈ പോരാട്ടത്തെ ഐ പി എല്ലിലെ എല്‍ ക്ലാസിക്കോ എന്നുവരെ വിശേഷിപ്പിക്കുന്നവരുമുണ്ട്. ലീഗില്‍ ഇതുവരെ രണ്ട് ടീമുകളുംചേര്‍ന്ന് അഞ്ച് തവണ കിരീടം ഉയര്‍ത്തിയിട്ടുണ്ട്. ഐ പി എല്ലിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ടീം ഏതെന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളു. അത് ചെന്നൈ സൂപ്പര്‍ കിംഗ്സാണ്. സീസണില്‍ 8 തവണയാണ് ടീം പ്ലേ ഓഫില്‍ കടന്നത്. 3 തവണ ചാമ്പ്യന്‍മാരായി ഐപിഎല്ലിലെ ഏറ്റവും സക്സസ്ഫുളായ ടീമുകളിലൊന്നാണ് മുംബൈയും. ഇവിടെ ഒരേ നാട്ടില്‍ നിന്നെത്തി ടീമിന്റെ രണ്ട് ടീമിന്റെയും സൂപ്പര്‍ താരങ്ങളായി നില്‍ക്കുകയാണ് ‘വെസ്റ്റന്‍ഡീസ് ബ്രോസ്’ ഡ്വെയിന്‍ ബ്രാവോയും കീറോണ്‍ പൊള്ളാര്‍ഡും. ചെന്നെയുടെ താരമാണ് ബ്രാവോ, മുംബൈയുടെ താരമാണ് പൊള്ളാര്‍ഡ്.ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും ഇറങ്ങിയത് 400-ാം നമ്പര്‍ ജേഴ്‌സിലായിരുന്നു. അതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രാവോ. കരിയറില്‍ 400 ടി20 മത്സരങ്ങള്‍ കളിച്ച ആദ്യതാരമാണ് പൊള്ളാര്‍ഡ്, ബ്രാവോയാണെങ്കില്‍ കരിയറില്‍ 400 ടി20 വിക്കറ്റുകള്‍ നേടിയ ആദ്യ ബോളറും. അതുകൊണ്ട് ഇരുവരും ആദ്യ മത്സരത്തിന് ഒരുമിച്ച് ഇറങ്ങുകയാണെങ്കില്‍ വ്യത്യസ്മായെന്തെങ്കിലും ചെയ്യാം എന്നു തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് ഇരുവരും 400ാം നമ്പര്‍ ജേഴ്സിയില്‍ ഇറങ്ങിയത്.ഇന്നലെ നടന്ന മത്സരത്തില്‍ ബ്രാവോയുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ നാടകീയ വിജയമാണ് ചെന്നൈ നേടിയത്. 30 പന്ത് നേരിട്ട ബ്രാവോ 68 റണ്‍സ് നേടി. മൂന്നു ബൗണ്ടറികളും ഏഴു സിക്സറുകളും അടങ്ങിയതായിരുന്നു ബ്രാവോ ഷോ. എന്നാല്‍ ഇന്നലെ പൊള്ളാര്‍ഡിന് പന്തെറിയാനും ബാറ്റ് ചെയ്യാനും അവസരം ലഭിച്ചില്ല. അടുത്ത മത്സരത്തില്‍ ഇരുവരും പഴയ ജേഴ്‌സി നമ്പരില്‍ (47-55) തന്നെയാവും ഇറങ്ങുക.
ഒരേ നമ്പര്‍ ജേഴ്‌സിയില്‍; ആ 400 ന് പിന്നില്‍ ഒരു രഹസ്യമുണ്ട്
April 08, 2018
No Comments

0 comments:
Post a Comment