അടിച്ചു മോനേ ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക്;




കാവേരി പ്രശ്‌നത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നു. ഈ വിഷയത്തില്‍ ബിസിസിഐ അഭിപ്രായം ആരാഞ്ഞപ്പോള്‍ മത്സരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സേറ്റഡിയത്തില്‍ നടത്താമെന്ന് കെസിഎ സന്നദ്ധത അറിയിച്ചു. ചെന്നൈയുടെയും ബാംഗ്ലൂരിന്റെയും മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടത്തേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്.  ഈ മാസം പത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായിട്ടാണ് ചെന്നെെയുടെ ആദ്യ ഹോം മല്‍സരം. നേരത്തേയും തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തെ ചില ഐപിഎല്‍ ടീമുകള്‍ ഹോം ഗ്രൗണ്ടാക്കാന്‍ ആലോചിച്ചിരുന്നു.  കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണാണ് നിരവധി തമിഴ് ദ്രാവിഡ രാഷ്ട്രീയ കക്ഷികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാവേരി പ്രശ്നത്തില്‍ പ്രതിഷേധമറിയിക്കുന്നതിനുള്ള മാര്‍ഗമായി ഐപിഎല്‍ മത്സരങ്ങള്‍ തടയാനും സമരക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ എെപിഎല്‍ വേദിയില്‍ പ്രതിഷേധിക്കണമെന്ന് രജനീകാന്ത് കൂടി ആഹ്വാനം ചെയ്തപ്പോള്‍‌ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമായി. തമിഴ്നാട്ടില്‍ ഇപ്പോള്‍ എെപിഎല്‍ ആഘോഷത്തിനുള്ള സാഹചര്യമല്ലെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് കളിക്കാര്‍ ജേഴ്സിയില്‍ കറുത്ത ബാഡ്ജ് അണിഞ്ഞു വേണം കളിക്കാന്‍ എന്നും രജനീകാന്ത് ഇന്ന് രാവിലെ ആവശ്യപ്പെട്ടു. നടികര്‍ സംഘം നടത്തുന്ന സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മല്‍സരം ബഹിഷ്‌കരിച്ചു പ്രതിഷേധം ലോക ശ്രദ്ധയിലെത്തിക്കാമെന്ന ആശയം മുന്നോട്ടുവച്ചത് സംവിധായകന്‍ ജയിംസ് വസന്തനാണ്. തമിഴ്നാട്ടിലെ ഏഴരക്കോടി ജനങ്ങള്‍ക്കുവേണ്ടി ഇതിനകം ടിക്കറ്റെടുത്ത അര ലക്ഷം പേര്‍ ഈ ത്യാഗം സഹിക്കണമെന്ന് അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. ഇരുപക്ഷത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയും കൊഴുക്കുകയാണ്. ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടിലെ ചെന്നൈയില്‍ നടത്താനിരിക്കുന്ന മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. കേരളത്തിന് ടീമില്ലാത്തതിനാലും തമിഴ്നാട്ടില്‍ എന്ന പോലെ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് കേരളത്തിലും ആരാധകര്‍ ഉണ്ട് എന്നതിനാലും ഗ്രൌണ്ട് സപ്പോര്‍ട്ടും ടീമിന് ലഭിക്കും

0 comments:

Post a Comment