ഗെയ് ലിനെ ബാംഗ്ലൂര്‍ ഒഴിവാക്കിയതിന്റെ കാരണം തുറന്ന് പറഞ്ഞ് കോഹ്ലി



ബാറ്റിംഗ് വെടിക്കെട്ട് എന്ന് ചിന്തിക്കുമ്പോള്‍ തന്നെ മനസിലേക്ക് ഓടിയെത്തുന്ന പേരാണ് ക്രിസ് ഗെയ്ല്‍. പടകൂറ്റന്‍ സിക്‌സറുകളും കിടുക്കന്‍ ഷോട്ടുകളും കൊണ്ട് കളം നിറഞ്ഞ് ഐപിഎല്ലിന്റെ പ്രിയ താരമാണ് ഈ വെസ്റ്റന്‍ഡീസ് ബാറ്റ്‌സ്മാന്‍. എന്നാല്‍ ഇത്തവണത്തെ ലേലത്തില്‍ താരത്തിനായി ആദ്യം ആവശ്യക്കാര്‍ ഉണ്ടായില്ല.  അവസാനം അടിസ്ഥാന വിലയ്ക്ക് പഞ്ചാബ് ഗെയ് ലിനെ തങ്ങളുടെ പാളയത്തിലെത്തിക്കുകയായിരുന്നു.  കഴിഞ്ഞ സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ കളിച്ച താരത്തിന് വേണ്ടി അവര്‍ പോലും രംഗത്തു വരാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ അതിന് ഉത്തരവുമായി രംഗത്തു വന്നിരിക്കുകയാണ് ബാഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലി.ടീമിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത താരമാണ് ഗെയ്ല്‍. എന്നാല്‍ അടുത്ത മൂന്നു വര്‍ഷം കൂടി മുന്നില്‍ കണ്ട് പുതിയൊരു തീരുമാനം ടീം എടുക്കുകയായിരുന്നു. പുതിയ താരങ്ങളെ ടീമിലെത്തിച്ച് ടീമിനെ ബാലന്‍സ് ചെയ്യുക എന്നായിരുന്നു അത്. ഗെയ്ലിനോട് ടീമിലേക്ക് എടുക്കാത്തതിന്റെ കാര്യം മറച്ചുവെക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ഭാവിയെ കൂടി കണക്കിലെടുത്താണ് ടീമിലേക്ക് പുതിയ താരങ്ങളെ എത്തിച്ചത്. എല്ലാ കാലത്തും ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിച്ച് ടീമിന് മുന്നോട്ടു പോവാന്‍ കഴിയില്ല’ കോഹ്ലി പറഞ്ഞു.കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സിനെ പുതിയ തീരുമാനങ്ങളിലേക്ക് എത്തിച്ചതെന്നാണ് കരുതുന്നത്. കാരണം 2016 ല്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്ന ബാംഗ്ലൂര്‍, കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്തായിരുന്നു. 14 മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത്. ടീമില്‍ പേരു കേട്ട വമ്പന്‍ ബാറ്റിംഗ് നിരയുണ്ടായിട്ടും ഫലമുണ്ടായില്ല. ഈ കുറവുകള്‍ നികത്തി തകര്‍പ്പന്‍ തിരിച്ചു വരവാണ് ബാഗ്ലൂര്‍ ഈ സീസണില്‍ ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെയാണ് ആവരുടെ ആദ്യ മത്സരം. വൈകിട്ട് എട്ട് മുതല്‍ കൊല്‍ക്കത്തയിലാണ് മത്സരം.

0 comments:

Post a Comment