ഐപിഎല്‍ പതിനൊന്നാം സീസണ് കൊടിയേറിയതോടെ അതിന്റെ ആഘോഷത്തിലും ആവേശത്തിലുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. അതിന്റെ ആരവങ്ങളാണ് എവിടെയും. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെ ആവേശത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എ ബി ഡിവില്ലിയേഴ്‌സ്. ഐപിഎല്ലില്‍ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമാണ് എബിഡി. ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങളുടെ ആവേശത്തെക്കുറിച്ച് തനിക്കുണ്ടായ അനുഭവത്തിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് എബിഡി.ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനൊപ്പം ചേര്‍ന്ന ശേഷം ഞാനും ക്ലിന്റണ്‍ ഡി കോക്കും ഒരു സിനിമ കാണാന്‍ പോയി. എന്നാല്‍ ആളുകള്‍ അതിവേഗം ഞങ്ങളെ തിരിച്ചറിഞ്ഞു. പിന്നെ സെല്‍ഫി റിക്വസ്റ്റുകളുടെ പൂരമായി. ഇതിനിടെയുണ്ടായ തിരക്കില്‍ ഒരാള്‍ ഡികോക്കിന്റെ കയ്യിലുണ്ടായിരുന്ന പാനീയം തട്ടിത്തെറിപ്പിച്ച് ഞങ്ങളുടെ ദേഹത്താകെയാക്കി. കളിപ്രേമികള്‍ എത്ര ആവേശത്തിലാണ്’ എബിഡി വെളിപ്പെടുത്തി.ആരാധകരെ പോലെ ഞാനും വര്‍ധിച്ച ആവേശത്തിലാണ്. ഇത്തവണ ഞങ്ങള്‍ക്കുള്ളത് തകര്‍പ്പനൊരു ടീമാണ്. പരിചയ സമ്പത്തും ചെറുപ്പത്തിന്റെ ചുറുചുറുക്കുമെല്ലാം കൃത്യമായ അളവില്‍ ഞങ്ങള്‍ക്കുണ്ട്. ഇതിനിടെ ഞാന്‍ 34-ാം വയസിലേക്ക് എത്തുകയാണ്. ഞാന്‍ ഒരു സീനിയര്‍ കളിക്കാരനാണെന്ന് ഈ പ്രായം എന്നെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ഞാന്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ ഞാന്‍ അറിയാതെ ചെറുപ്പമാകുന്നു’ എബിഡി പറഞ്ഞു.ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബാഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ റൈഡേഴ്‌സിനെ നേരിടും. കൊല്‍ക്കത്തയിലാണു മത്സരം.ഗംഭീര്‍ ഡല്‍ഹിയിലേക്ക് പോയതോടെ പുതിയ നായകന്റെ കീഴിലാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. നിദാഹാസ് ട്രോഫിയില്‍ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ഇന്ത്യക്ക് വിജയം സമ്മാനിച്ച ദിനേശ് കാര്‍ത്തിക്കാണ് കൊല്‍ക്കത്തയുടെ നായകന്‍. വിരാട് തന്നെയാണ് ബാഗ്ലൂരിനെ ഈ സീസണിലും നയിക്കുക. വൈകിട്ട് എട്ടിനാണ് മത്സരം.
അയാള്‍ കുപ്പി പാനീയം തട്ടിത്തെറിപ്പിച്ച് ഞങ്ങളുടെ ദേഹത്താകെയാക്കി’
April 08, 2018
No Comments

0 comments:
Post a Comment