ഇന്ന് ഐപിഎല്‍ പൂരത്തിനു കൊടിയേറുകയാണ്. കായിക പ്രേമികളെ ആവേശത്തിലാഴ്ത്തി മുംബൈ ഇന്ത്യന്‍സുമായി ചെന്നൈ സൂപ്പര്‍ കിംഗ്സും കൊമ്പുകോര്‍ക്കും. പക്ഷേ മത്സരം തുടങ്ങും മുമ്പ് തന്നെ ചെന്നൈയ്ക്ക് കന്നി തിരിച്ചടി കിട്ടിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഓപ്പണര്‍ ഫാഫ് ഡുപ്ലെസിസിന് കളിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്ളെമിംഗാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. പരിക്കാണ് താരത്തിന് വിനയായി മാറിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിന് പരിക്കേറ്റത്. ഐപിഎല്‍ പൂരത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബാറ്റിംഗ് വെടിക്കെട്ടിന് മുരളി വിജയും ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് തിരികൊളുത്തുമെന്നാണ് ചെന്നൈ ക്യാമ്പില്‍ നിന്നും നേരെത്ത അറിയിച്ചിരിക്കുന്നത്. ഇതോടെ ഓപ്പണറായി മുരളി വിജയുടെ ഒപ്പം സാം ബില്ലിംഗ്സ് എത്താനാണ് സാധ്യത. പരിക്ക് ഗുരുതരമല്ലെന്നും താരം ടൂര്‍ണ്ണമെന്റിലെ ഭൂരിഭാഗം മത്സരങ്ങളും കളിക്കുമെന്നും ഫ്ളെമിംഗ് പറഞ്ഞു. ചെന്നൈയുടെ കരുത്ത് പരിചയ സമ്പന്നതയാണ്. ബ്രാവോയുടെ ഫോം ടീമിനു സന്തോഷം പകരുന്നു. പരിചയസമ്പന്നനായ ഹര്‍ഭജനും മികച്ച നായനായ ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു
പൂരം കൊടിയേറും മുമ്പേ തിരിച്ചടി നേരിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്
April 06, 2018
No Comments

0 comments:
Post a Comment