അപ്പോ എങ്ങനാ തുടങ്ങാം ലെ ?



കുട്ടിക്രിക്കറ്റിന്റെ ആവേശപോരാട്ടത്തിന് ഇന്ന് തുടക്കമാകും. ഇന്ന് വാഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്‍ ഉദ്ഘാടന മത്സരം. ഷെഡ്യൂള്‍ അനുസരിച്ച് വൈകുന്നേരം 7.15നാണ് ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ത്തിയാവുക. 7.30 ഓടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ഉപയോഗിച്ച സ്റ്റേജും മറ്റു സാമഗ്രികളും നീക്കം ചെയ്യേണ്ടതുണ്ട്. 7.15 ഓടെ തന്നെ താരങ്ങള്‍ മത്സരത്തിനുള്ള ഒരുക്കത്തിനായി ഗ്രൗണ്ടിലെത്തുകയും ചെയ്യും.  ആതിഥേയരായ മുംബൈയും ചെന്നൈയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കാര്യങ്ങള്‍ രണ്ടുകൂട്ടര്‍ക്കും എളുപ്പമാകില്ല. നിലവിലെ ചാമ്പ്യന്‍മാരാണ് രോഹിത്തിന്റെ നേതൃത്വത്തിലിറങ്ങുന്ന മുംബൈ. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐ പി എല്ലിലേക്ക് തിരിച്ചെത്തുകയാണ് ചെന്നൈ. രണ്ട് ടീമുകളും ജയിച്ചു സീസണ്‍ തുടങ്ങാനായിരിക്കും മുംബൈയില്‍ ഇറങ്ങുക.  ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങളുകള്‍ക്ക് വിപുലമായ പരിപാടികളാണ് ബിസിസഐ ആസൂത്രണം ചെയ്തിരിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ക്കൊപ്പം വിവിധ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.  കടലാസില്‍ ഇരു ടീമുകളും ശക്തരാണ്. മുംബൈ രോഹിത് ശര്‍മ,ഭുംറ,ഹാര്‍ദിക് പാണ്ഡ്യ എന്നീ താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ ജനുവരിയില്‍ ആദ്യം നടന്ന ലേലത്തില്‍ കൃണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെ തിരിച്ചുപിടിക്കുകയും ചെയ്തു. ഇഷാന്‍ കിഷോര്‍, ലെവിസ്,മുസ്തിഫുര്‍ റഹ്മാന്‍,പാറ്റ് കമ്മിന്‍സ് എന്നിവരടങ്ങിയ ശക്തരായ നിരയാണ് മുംബൈയ്ക്കുള്ളത്.  അതേസമയം ധോണി,ജഡേജ, റെയ്ന എന്നിവരെ നിലനിര്‍ത്തിയ ചെന്നൈ ബ്രാവോ,ഡുപ്ലെസിസ് എന്നിവരെ ലേലത്തല്‍ തിരിച്ചുപിടിക്കുകയും ചെയ്തു. ഇവരെകൂടാതെ ഷെയ്ന്‍ വാട്സണ്‍,ഹര്‍ഭജന്‍ സിംഗ്,മുരളി വിജയ് , അംബാട്ടി റായിഡു എന്നീ സൂപ്പര്‍താരങ്ങളെ സ്വന്തമാക്കിയ ചെന്നൈ ബോളിംഗിലും കരുത്തരെയാണ് വിലയ്ക്കുമേടിച്ചത്. ലുംഗി എങ്ഗിടി,മാര്‍ക്ക് വുഡ് എന്നിവരെയാണ് സ്വന്തമാക്കിയത്.  ഐപിഎല്ലിലെ പ്രധാന മത്സരങ്ങള്‍ സ്റ്റാര്‍ സ്പോട്സിന് പുറമെ ഇത്തവണ ദൂരദര്‍ശനിലും സംപ്രേഷണം ചെയ്യും.  ദൂരദര്‍ശന്‍(ഡിഡി) യിലാകും ഈ മത്സരങ്ങള്‍. സീസണിലെ ഉദ്ഘാടന മത്സരവും ഉദ്ഘാടന ചടങ്ങുകള്‍ക്കും പുറമേ ഫൈനല്‍ മത്സരവും ചടങ്ങുകളും ദൂരദര്‍ശനിലൂണ്ടാകും. മാത്രമമല്ല ക്വാളിഫയര്‍ മത്സരങ്ങളും ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്യും

0 comments:

Post a Comment