ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉത്സവം കൊടിയേറാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. മുംബൈയും ചെന്നൈയും തമ്മില്‍ പോരിനിറങ്ങുമ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പ്. രണ്ട് വര്‍ഷത്തിനു ശേഷമാണ് ചെന്നൈ ഐ പി എല്ലിലേക്ക് തിരിച്ചെത്തുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയേ നേരിടാനിറങ്ങുമ്പോള്‍ വിജയപ്രതീക്ഷയില്‍ തന്നെയാണ് തങ്ങള്‍ എന്നാണ് ചെന്നൈയുടെ പരിശീലകന്‍ ഫ്‌ളെമിംഗ് പറയുന്നത്. ‘ ഞങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞു. ചെറിയചില ബുദ്ധിമുട്ടുകല്‍ അലട്ടുന്നുണ്ടെങ്കിലും അത് എല്ലാടീമിലും സംഭവിക്കുന്നതില്‍ കൂടുതലായൊന്നുമില്ല.’ മുംബൈയ്‌ക്കെതിരായ മത്സരത്തിനു മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നൈ പരിശീലകന്‍. ‘ഒരു തിരിച്ചുവരവിന് പറ്റിയ മത്സരമാണിത്. ഇതിലും നല്ല എതിരാളികളെ കിട്ടാന്‍ കഴിയില്ല.വാഖഡെ സ്റ്റേഡിയത്തിലെ എല്ലാ കളികളും ആവേശഭരിതമായിരിക്കും’ ഫ്‌ളെമിംഗ് കൂട്ടിച്ചേര്‍ത്തു. താരലേലം കഴിഞ്ഞപ്പോള്‍ ചെന്നൈ ടീം ഏറെ പരിഹസിക്കപ്പെട്ടത് വയസ്സന്‍മാരുടെ ടീം എന്നാണ്. അതിനേക്കുറിച്ച് ഫ്‌ളംമിംഗ് പറയുന്നതിങ്ങനെ. ‘ ഒരു പുതുമുഖ താരം വന്ന് ടോപ്പ് സ്‌കോററാകുമെന്ന് ഞാന്‍ കരുതുന്നില്ല. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും വാഷിംഗ്ടണ്‍ സുന്ദറിനെപ്പോലെയുള്ള ചില കളിക്കാര്‍ അതിന് അപവാദമാണ്. പരിചയസമ്പത്തിനു തന്നെയാണ് ഞാന്‍ വില നല്‍കുന്നത്’ ‘ബ്രാവോ ഇപ്പോഴും അത്യുഗ്രന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വാട്‌സന്റെ കാര്യവും വ്യത്യസ്തമല്ല.ഹര്‍ഭജന്‍ പ്രതിഭാധനനായ കളിക്കാരനാണ്. ധോണിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഇവരെയൊന്നും പ്രായം തളര്‍ത്തിയിട്ടില്ല’ ചെന്നൈ പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു

ഞങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞു.
April 07, 2018
No Comments

0 comments:
Post a Comment