ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഇനി അഫ്ഗാന്‍ യുവതാരം മുജീബ് സദ്‌റാന് സ്വന്തം. ഡല്‍ഹിക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന മത്സരത്തില്‍ കളിക്കുന്ന താരത്തിന് 17 വയസ്സും 11 ദിവസവുമാണ് പ്രായം.17 വയസ്സും 177 ദിവസവും പ്രായമുള്ളപ്പോള്‍ ഐ പി എല്ലില്‍ അരങ്ങേറിയ ബാംഗ്ലൂര്‍ താരം സര്‍ഫറാസ് ഖാനെയാണ് മുജീബ് മറികടന്നത്. 2015ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയായിരുന്നു സര്‍ഫറാസിന്റെ അരങ്ങേറ്റം. ഈ സീസണില്‍ ബാംഗ്ലൂര്‍ സര്‍ഫറാസിനെ ടീമില്‍ നിലനിര്‍ത്തിയിരുന്നു. ഇതുവരെ 18 മത്സരങ്ങളാണ് സര്‍ഫറാസ് കളിച്ചത്. മുജീബ് 15 ഏകദിന മത്സരങ്ങളും രണ്ട് ടി20 മത്സരങ്ങളും അഫ്ഗാനിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്.
മൊഹാലി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന മത്സരത്തിന്റെ 10 ഓവര്‍ പിന്നിടുമ്പോള്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഡല്‍ഹി 77-2 എന്ന നിലയിലാണ്. 45 റണ്‍സെടുത്ത നായകന്‍ ഗൗതം ഗംഭീറും 7 റണ്‍സെടുത്ത വിജയ് ശങ്കറുമാണ് ക്രീസിലുള്ളത്. മത്സരത്തില്‍ 2 ഓവര്‍ പന്തെറിഞ്ഞ മുജീബ് സദ്‌റാന്‍ 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഓപ്പണര്‍ കോളിന്‍ മണ്‍റോയെയാണ് താരം പുറത്താക്കിയത്.
0 comments:
Post a Comment