ഭാജിക്ക് ഒപ്പം നേട്ടത്തില്‍ മുത്തമിട്ട് രോഹിത്ത്



ഐപിഎല്ലിലെ പതിനൊന്നാം എഡിഷന്‍ ആദ്യ മത്സരത്തിലൂടെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ഹര്‍ഭജന്‍ സിംഗും പുതിയ റിക്കോഡ് സ്വന്തമാക്കി. ഇത്തവണ ഇരുവരും ആദ്യ മത്സരത്തില്‍ പങ്കെടുത്തതോടെ ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ കളിച്ച താരങ്ങളെന്ന നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്. ഇതു ആറാം തവണയാണ് ഇരുവരും ഐപിഎല്‍ ഉദ്ഘാടന മത്സരങ്ങള്‍ കളിക്കുന്നത്.ധോണി, പൊള്ളാര്‍ഡ്, അമ്പാട്ടി റായുഡു എന്നിവരാണ് തൊട്ടു പിന്നിലുള്ളത്. ഇവര്‍ അഞ്ച് ഉദ്ഘാടന മത്സരങ്ങള്‍ വീതമാണ് കളിച്ചത്.  കരുത്തരായ മുബൈ ഇന്ത്യന്‍സിനെ ഒരു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ചെന്നൈ പതിനൊന്നാം എഡിഷനിലെ ആദ്യ വിജയം കരസ്ഥമാക്കിയത്. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത് ഡ്വെയ്ന്‍ ബ്രാവോയുടെ തകര്‍പ്പന്‍ ഇന്നിംഗ്സായിരുന്നു.  68 റണ്‍സ് ബ്രാവോ നേടിയത് 30 പന്തില്‍ നിന്നായിരുന്നു. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ പരിചയ സമ്പത്തായിരുന്നു ചെന്നൈയുടെ വിജയകുതിപ്പിനു കാരണമായത്

0 comments:

Post a Comment