വയസന്‍ പടയല്ല, ഇത് ഐപിഎല്‍ പൂരത്തിലെ വെടിക്കെട്ടുകാര്‍



ഇത്തവണ ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിനു ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പലരും വയസന്‍ പടയെന്ന് വിശേഷിപ്പിച്ചിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്ക് കളത്തില്‍ മറുപടി നല്‍കിയാണ് ചെന്നൈ സീസണ്‍ തുടങ്ങിയത്. ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ ജയമാണ് ചെന്നൈ വയസന്‍ പടയല്ല ഈ ഐപിഎല്‍ പൂരത്തിലെ വെടിക്കെട്ടുകാര്‍ തന്നെയാണ് വിളിച്ചു പറയുന്നത്.കരുത്തരായ മുബൈ ഇന്ത്യന്‍സിനെ ഒരു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ചെന്നൈ പതിനൊന്നാം എഡിഷനിലെ ആദ്യ വിജയം കരസ്ഥമാക്കിയത്. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത് ഡ്വെയ്ന്‍ ബ്രാവോയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സായിരുന്നു.68 റണ്‍സ് ബ്രാവോ നേടിയത് 30 പന്തില്‍ നിന്നായിരുന്നു. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ പരിചയ സമ്പത്തായിരുന്നു ചെന്നൈയുടെ വിജയകുതിപ്പിനു കാരണമായത്.  മത്സരം തുടങ്ങുന്നതിനു മുമ്പേ പരിശീലകനായ ഫ്ളംമിംഗ് പറഞ്ഞിരുന്നു. ‘പരിചയസമ്പത്തിനു തന്നെയാണ് ഞാന്‍ വില നല്‍കുന്നത്. ബാവോ ഇപ്പോഴും അത്യുഗ്രന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വാട്സന്റെ കാര്യവും വ്യത്യസ്തമല്ല.ഹര്‍ഭജന്‍ പ്രതിഭാധനനായ കളിക്കാരനാണ്. ധോണിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഇവരെയൊന്നും പ്രായം തളര്‍ത്തിയിട്ടില്ല’

0 comments:

Post a Comment