പൂജാരയ്ക്ക് പുതിയ പേരിട്ട് ഇംഗ്ലീഷ് കൗണ്ടി ടീം



ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഐപിഎല്‍ പൂരത്തിനു പിന്നാലെയാണ്. അതേസമയം ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യവും ക്ലാസിക് താരവുമായ ചേതേശ്വര്‍ പൂജാര ഇംഗ്ലണ്ടിലേക്ക് പോവുകയാണ്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ യോക്ക്ഷെയറിനു വേണ്ടി കളിക്കുന്നതാണ് പൂജാര  ഇംഗ്ലണ്ടിലേക്ക് പോകുന്നത്ഇതിനു മുമ്പും പൂജാര യോക്ക്ഷെയറിനു വേണ്ടി കളിച്ചിട്ടുണ്ട്. യോക്ക്ഷെയറിനു വേണ്ടി മുമ്പ് കളിച്ചപ്പോള്‍ ഉള്ള അനുഭവം പൂജാര ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. തന്നെ അവര്‍ വിളിച്ചിരുന്നത് സ്റ്റീവ് എന്നായിരുന്നു.  എന്നെ ചേതേശ്വര്‍ എന്നു വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം. പക്ഷേ അത് അവര്‍ക്ക് പ്രയാസമാണ്. അതു കൊണ്ട് എനിക്ക് അവര്‍ പുതിയ പേരിട്ടു. അതാണ് സ്റ്റീവ്. യോക്ക്ഷെയര്‍ ബോളര്‍ ജാക്ക് ബ്രൂക്ക്സാണ് ഈ പേരിട്ടത്. അദ്ദേഹം എന്നോട് എന്തെങ്കിലും വിളിപ്പേര് ഉണ്ടോയെന്ന് അന്വേഷിച്ചിരുന്നു. ഇല്ലെന്ന് പറഞ്ഞതോടെയാണ് പുതിയ പേരിട്ടതെന്നും പൂജാര വ്യക്തമാക്കി. സ്റ്റീവ് നല്ല വിളിപേരാണ്. പക്ഷേ എനിക്ക് ചേതേശ്വര്‍ എന്ന പേര് തന്നെയാണ് ഇഷ്ടമെന്നും താരം പറഞ്ഞു.

0 comments:

Post a Comment