2002ല്‍ ടീം ഇന്ത്യ നാച്ചവെസ്റ്റ് സീരിയസ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച നിമിഷം ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ലോഡ്സിന്റെ ബാല്‍ക്കണയില്‍ ജഴ്സിയൂരി ആഘോഷിച്ചത് കായികപ്രേമികളുടെ മനസിലുണ്ട്. ഒന്നര പതിറ്റാണ്ടിനു മുമ്പ് നടന്ന സംഭവം വേറെ ശൈലിയില്‍ ആവര്‍ത്തിക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടാല്‍ ആ നിമിഷത്തിനു സാക്ഷിയാകാന്‍ കായിക പ്രേമികള്‍ക്ക് സാധിക്കും.ഇന്ത്യയുടെ വിജയം നായകന്‍ വിരാട് കോഹ്ലി ജഴ്സിയൂരി ആഘോഷിക്കുമെന്നാണ് ഗാംഗുലി പറയുന്നത്. ഓക്സ്ഫോഡ് തെരുവിലൂടെ ജഴ്‌സിയൂരി ലോകകപ്പ് ട്രോഫിയുമായി കോഹ്ലി ഓടുമെന്നാണ് ഗാംഗുലി പറഞ്ഞത്. ഇത് വിരാട് കോഹ്ലിയും സമ്മതിച്ചു. ബോറിയ മജൂംദാറിന്റെ ‘ഇലവന്‍ ഗോഡ്സ് ആന്റ് എ ബില്ല്യണ്‍ ഇന്ത്യന്‍സ്’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങിലാണ് രസകരമായ സംഭവം.എനിക്ക് ഒരു കാര്യം ഉറപ്പിച്ച് പറയാനായിട്ട് സാധിക്കും. അടുത്ത വര്‍ഷം ലോഡ്സില്‍ ഇന്ത്യ ലോകകപ്പ് നേടിയാല്‍ ക്യാമറ റെഡിയാക്കി വയ്ക്കു. ഇന്ത്യന്‍ നായകന്‍ കോഹ്ലി ജഴ്‌സിയൂരി സിക്സ് പാക്കും കാണിച്ച് ഓക്സ്ഫോഡിലൂടെ ഓടും. ഈ ഓട്ടത്തില്‍ കോഹ്ലിയെ ഹാര്‍ദിക് പാണ്ഡ്യ പിന്തുടരുമെന്ന് ഗാംഗുലി പറഞ്ഞു. ഈ അഭിപ്രായത്തോട് താന്‍ 120 ശതമാനവും യോജിക്കുന്നതായി കോഹ്ലി വെളിപ്പെടുത്തി. എന്റെ കൂടെ ഹാര്‍ദിക്കിനു പുറമെ ബുംറയുമുണ്ടാകും. അവര്‍ക്കും സിക്സ്പാക്കുണ്ട്. ഞങ്ങള്‍ എല്ലാവരും ജഴ്സിയൂരി ഓടി സന്തോഷം പ്രകടിപ്പിക്കുമെന്നും കോഹ്ലി വ്യക്തമാക്കി
ജഴ്സിയൂരി ഓടുമെന്ന് കോഹ്ലി
April 07, 2018
No Comments

0 comments:
Post a Comment