ചെന്നൈ താരം രവീന്ദ്ര ജഡേജയ്കക്് നേരെ ഷൂവേറ് വരെ ഉണ്ടായിരുന്നു



കാവേരി നദീജലം പങ്കുവെക്കുന്നതു സംബന്ധിച്ച വിഷയങ്ങള്‍ നടക്കുന്ന പ്രക്ഷോഭം കണക്കിലെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വേദി ചെപ്പോക്കില്‍ നിന്ന് മാറ്റിയിരുന്നു. ശേഷിക്കുന്ന ആറ് മത്സരങ്ങള്‍ തിരുവനന്തപുരത്തേയ്ക്ക് വിരുന്നെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ തിരുവനന്തപുരത്തെക്കൂടാതെ വിശാഖപട്ടണം, പൂനെ,രാജ്‌കോട്ട് എന്നീ വേദികളും പരിഗണനയിലുണ്ട് എന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ചെന്നൈ മാനേജ്‌മെന്റിന് തിരുവനന്തപുരത്തേക്കാള്‍ മത്സരങ്ങള്‍ നടത്താന്‍ താത്പര്യം വിശാഖപട്ടണത്താണ് എന്നും ബിസിസിഐ വ്യക്തമാകഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരത്തിനിടെ സ്റ്റേഡിയത്തിനകത്തും പുറത്തും പ്രക്ഷോഭം നടന്നിരുന്നു. ചെന്നൈ താരം രവീന്ദ്ര ജഡേജയ്കക്് നേരെ ഷൂവേറ് വരെ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് നാല് നാം തമിളര്‍ കക്ഷി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയില്‍ നിന്ന് ഐപിഎല്‍ വേദി മാറ്റിയത്.  ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി വേദി സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാക്കാന്‍ സമ്മതമാണെന്ന് ബി.സി.സി.ഐയെ അറിയിച്ചതായി കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ചെന്നൈയില്‍ തന്നെ ഐപിഎല്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.  കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ തമിഴ്‌നാട്ടിലെ എല്ലാ കക്ഷികളും പ്രതിഷേധത്തിലാണ്. മത്സരത്തിന് മുമ്പ് കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയെ കണ്ടിരുന്നു. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ചെന്നൈയിലേക്ക് ഐപിഎല്‍ മടങ്ങിയെത്തിയത്.  നേരത്തെ ഐ.പി.എല്ലിനെതിരേ ശക്തമായ നിലപാടുമായി നടന്‍ രജനീകാന്ത് രംഗത്തെത്തിയിരുന്നു. ഐ.പി.എല്‍ കളിക്കാനുള്ള സമയമല്ലിതെന്നും കാവേരി പ്രശ്‌നത്തിലെ പ്രതിഷേധം ഐ.പി.എല്‍ വേദിയിലുണ്ടാകണമെന്നുമാണ് രജനി പറഞ്ഞത്. കാവേരി വിഷയത്തില്‍ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസ വേദിയിലാണ് രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.  ചെന്നൈ ടീമംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് ഗ്രൗണ്ടിലിറങ്ങണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. സൂര്യ, വിജയ്, വിശാല്‍, സത്യരാജ്, വിവേക്, ധനുഷ്, ശിവകാര്‍ത്തികേയന്‍ തുടങ്ങി നിരവധി താരങ്ങളാണ് വള്ളുവര്‍ കോട്ടത്തില്‍ നടക്കുന്ന ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്. തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് ഉപവാസം

0 comments:

Post a Comment