ഇവനെ വെച്ച് കിരീടം നേടിയ രോഹിത്തിനെ സമ്മതിക്കണം; വിമര്‍ശനങ്ങള്‍ക്കെതിരേ തുറന്നടിച്ച് വിനയ്കുമാര്‍



അവസാന ഓവര്‍ വരെ ആവേശം നീണ്ട പോരില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈ അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കിയ മത്സരമാണ് ഇപ്പോള്‍ എല്ലാവര്‍ക്കും പറയാനുള്ളത്. ഒരു ബോള്‍ അവശേഷിയ്‌ക്കെയാണ് ചെന്നൈ ജയം സ്വന്തമാക്കിയതെന്നത് ടീമിന്‍റെ മാറ്റ് കൂട്ടുന്നു.  കൊല്‍ക്കത്തയ്ക്കായി വിനയ്കുമാര്‍ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാമത്തെ ബോളില്‍ സിക്‌സറടിച്ച് രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ വിജയറണ്‍ നേടിയത്. 23 ബോളില്‍ 56 റണ്‍സെടുത്ത ബില്ലിംഗസണിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് ചെന്നൈയുടെ ജയത്തിന്റെ നട്ടെല്ലായത്.  വിനയ്കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ 17 റണ്‍സ് വേണ്ടിയിരുന്നു. ഓവറിന്റെ തുടക്കംതന്നെ കാര്യങ്ങള്‍ കൊല്‍ക്കത്തയുടെ കൈവിട്ടു പോവുകയായിരുന്നു. വിനയ് കുമാറിന്റെ നോ ബോള്‍ ബ്രാവോ സിക്‌സര്‍ പറത്തി. സമ്മര്‍ദ്ദം മുഴുവന്‍ വിനയ്കുമാറിന്റെ മുകളിലായി.  എന്നാല്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ബോളര്‍ക്കായില്ല . റണ്‍സ് ഒരു വശത്തിലൂടെ ചോര്‍ന്നുകൊണ്ടിരുന്നു. ഓവറിന്റെ സെക്കന്റ് ലാസ്റ്റ് ബോളില്‍ ജഡേജ സിക്‌സര്‍ പറത്തി കളി ജയിപ്പിക്കുകയായിരുന്നു. വിനയ്കുമാറിന്റെ പ്രകടനത്തില്‍ അതൃപ്തരായ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് പൊങ്കാലയിടുകയാണ്വിനയ്കുമാറിനെ വച്ച് ഐ പി എല്‍ കിരീടം നേടിയ രോഹിത് ശര്‍മ്മയെ നമിക്കുന്നു എന്നുവരെ ട്രോളന്‍മാര്‍ പറഞ്ഞുകളഞ്ഞു. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി വിനയ്കുമാര്‍ വരെ നേരിട്ടെത്തി. ‘ ഇത് കളിയാണ്.അതിനെ ആ രീതിയില്‍ കാണൂ. ബാംഗ്ലൂരിനെതിരെ ഒരോവറില്‍ 9 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ഞാന്‍ അതിനെ പ്രതിരോധിച്ചിട്ടുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ കാര്യങ്ങള്‍ നമ്മള്‍ക്കനുകൂലമാകില്ല. ‘ വിനയ് ട്വിറ്ററില്‍ കുറിച്ചു

0 comments:

Post a Comment