മുംബൈ: ഐപിഎല്ലിന്റെ ആദ്യറൗണ്ട് കഴിയുമ്പോഴേക്കും പരിക്കിന്റെ കളി തുടരുന്നു. നിരവധി താരങ്ങളാണ് പരിക്കുമൂലം ഇതിനകം ടൂര്‍ണമന്റില്‍ നിന്നും പിന്‍മാറിയത്. അവരുടെ നിരയിലേക്ക് മറ്റൊരാള്‍ കൂടി. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ ഇന്ത്യന്‍സിന്റെ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് അവസാനമായി ഐപിഎല്‍ വിട്ടത്. കമ്മിന്‍സിന്റെ പിന്‍മാറ്റം മുംബൈക്ക് കനത്ത തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ചെന്നൈ സൂപ്പര്‍കിങ്‌സിനോട് മുംബൈ പരാജയപ്പെട്ട ആദ്യ കളിയിലും പരിക്കുമൂലം കമ്മിന്‍സ് കളിച്ചിരുന്നില്ല. എങ്കിലും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ താരം ടീമില്‍ തിരിച്ചെത്തുമെന്ന കണക്കുകൂട്ടലിലായിരുന്നു മുംബൈ. എന്നാല്‍ പരിക്ക് ഗൗരവമുള്ളതാണന്നു തെളിഞ്ഞതോടെയാണ് ടൂര്‍ണമെന്റില്‍ നിന്നും കമ്മിന്‍സ് പിന്‍മാറിയത്. കമ്മിന്‍സിനു പകരക്കാരനെ തേടുകയാണ് ഇപ്പോള്‍ മുംബൈ.ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന അവസാന ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കു വേണ്ടി കളിക്കുന്നതിനിടെയാ ണ് താരത്തിനു പരിക്കേറ്റത്. നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനിടെ തന്നെ കമ്മിന്‍സിന് പുറംവേദന അനുഭനപ്പെട്ടിരുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ടീം ഫിസിയെതെറാപ്പിസ്റ്റ് ഡേവിഡ് ബീക്ക്‌ലി പറഞ്ഞു. ബൗളിങില്‍ നിന്നും കുറച്ചു കാലം വിട്ടുനില്‍ക്കുകയെന്നതാണ് കമ്മിന്‍സിനു മുന്നിലുള്ള വഴി. പരിക്ക് വകവയ്ക്കാതെ കളി തുടരുകയാണെങ്കില്‍ പരിക്ക് കൂടുതല്‍ ഗൗരവമുള്ളതാവാന്‍ സാധ്യതയുണ്ട്. ഇതേ തുടര്‍ന്നാണ് ഐപിഎല്ലില്‍ നിന്നും പിന്‍മാറാന്‍ കമ്മിന്‍സ് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാറ്റ് കമ്മിന്‍സ് ടീം വിട്ടു!! പകരമാര്?
April 09, 2018
No Comments

0 comments:
Post a Comment