സിഡ്‌നി : ചരിത്രത്തില്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധകളിലൂടെയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം കടന്നുപോകുന്നത്. പന്തില്‍ ചരണ്ടിയതിന്റെ പേരില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറേയും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനേയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍നിന്നും പുറത്താക്കിയതിന് പിന്നാലെ കെട്ടുനഷ്ടപ്പെട്ട പട്ടത്തിന്റെ അവസ്ഥയിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. അതിന് ഏറ്റവും വലിയ തെളിവാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുളള നാലാം ടെസ്റ്റ്. 492 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് സൂപ്പര്‍ താരങ്ങളില്ലാതെ ഇറങ്ങിയ ഓസ്‌ട്രേലിയ വഴങ്ങിയത്. ഇതോടെ ഇനിയെനത്് എന്ന കാര്യത്തില്‍ അങ്കലാപ്പിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലോകം. എന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ താന്‍ സൗജന്യമായി ടീമിനു വേണ്ടി കളിക്കാന്‍ തയാറാണെന്നു മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് വ്യക്തമാക്കി. ടീമിനായി എന്ത് സഹായവും ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് ക്ലാര്‍ക്ക് പറയുന്നു. ” ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ സഹായിക്കാന്‍ എന്തു ചെയ്യാനും ഞാന്‍ ഒരുക്കമാണ്. പ്രായത്തെക്കുറിച്ച് എനിക്ക് ഒരിക്കലും വേവലാതി തോന്നിയിട്ടില്ല. ബ്രാഡ് ഹോഗ് 45ാം വയസ്സിലും കളിച്ചില്ലേ. നമ്മുടെ സമര്‍പ്പണവും താല്‍പര്യവുമാണു പ്രധാനം. എന്റെ കായികക്ഷമതയില്‍ ഒരിക്കലും സംശയം തോന്നിയിട്ടില്ല.” ക്ലാര്‍ക്ക് പറഞ്ഞു. ക്ലാര്‍ക്കിന്റെ പ്രസ്താവനയ്ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതുവരെ മറപടിയൊന്നും നല്‍കിയിട്ടില്ല. ഏതായാലും ക്ലാര്‍ക്കിനെ തിരിച്ചുകൊണ്ടുവരണമെന്ന് ആരാധകര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ട് കഴിഞ്ഞു. ഓസ്‌ട്രേലിയക്കായി ലോകകപ്പ് സമ്മാനിച്ച നായകനാണ് മൈക്കിള്‍ ക്ലാര്‍ക്ക്
ക്ലാര്‍ക്ക് ഓസീസ് ടീമിലേക്ക് തിരിച്ചുവരുന്നു
April 09, 2018
No Comments

0 comments:
Post a Comment