മുംബൈ: ഐപിഎല്ലിന് ശേഷം ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കാനൊരുങ്ങി മറ്റൊരു ഇന്ത്യന്‍ താരവും. ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേലാണ് കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. കൗണ്ടി ക്ലബ്ബായ ഡര്‍ഹം കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടിയായിരിക്കും അക്സര്‍ കളിക്കുക. സ്പെക്സേവേഴ്സ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലായിരിക്കും അക്സര്‍ ടീമിനായി ഇറങ്ങുക. ട്വിറ്ററിലൂടെ ടീം അധികൃതര്‍ തന്നെയാണ് വിവരം അറിയിച്ചത്. ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ താരമായ അക്സര്‍ ഓഗസ്റ്റ് മാസം പകുതിയോടെയായിരിക്കും ഇംഗ്ലണ്ടിലെത്തുക. ഓഗസ്റ്റ് 19 ന് ഗ്ലാമോര്‍ഗനെതിരെയാണ് അക്സറിന്റെ അരങ്ങേറ്റ കൗണ്ടി മത്സരം. ശേഷം നോര്‍ത്താംഷെയര്‍, സസെക്സ്, മിഡില്‍സെക്സ്, ലെസ്റ്റര്‍ ടീമുകള്‍ക്കെതിരേയും താരം ഇറങ്ങും. 2012 ല്‍ ഗുജറാത്തിനായി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അക്സര്‍ തന്റെ രണ്ടാമത്തെ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ എടുത്ത് ശ്രദ്ധ നേടി. ഡല്‍ഹിയെക്കെതിരെ നടന്ന മത്സരത്തില്‍ 55 ന് ആറ് വിക്കറ്റായിരുന്നു അന്ന് അക്സര്‍ നേടിയത്. നിലവില്‍ ബൗളിംഗ് റാങ്കിംഗില്‍ 14ാമതുള്ള അക്സര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മാത്രം 79 വിക്കറ്റെടുത്തിട്ടുണ്ട്. നേരത്തെ ഐപിഎല്ലിന് ശേഷം വിരാട് കോഹ്ലിയും കൗണ്ടി കളിക്കാന്‍ തീരുമാനിച്ചിരുന്നു. ഇംഗ്ലീഷ് പര്യടനം ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ നായകന്‍ കൗണ്ടി കളിക്കാനൊരുങ്ങുന്നത്.
കോഹ്ലി മാത്രമല്ല, മറ്റൊരു ഇന്ത്യന്‍ താരം കൂടി കൗണ്ടിയിലേക്ക്
April 09, 2018
No Comments

0 comments:
Post a Comment