സ്റ്റീവ് സ്മിത്തിനെ കുറിച്ച് ചോദിച്ചു: പൊട്ടിത്തെറിച്ചു രഹാനെ



രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് കാര്യങ്ങളൊന്നും വിചാരിച്ച രീതിയിലായിട്ടില്ല. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തുമ്പോള്‍ സ്റ്റീവ് സ്മിത്തിനെ വെച്ച് ഒരു പിടിപിടിക്കാമെന്നായിരുന്ന റോയല്‍സിന്റെ കണക്ക്കൂട്ടല്‍. ഹോം സ്‌റ്റേഡിയം അടക്കം എല്ലാം മംഗളമായി പുരോഗമിക്കിവെയാണ് സ്റ്റീവ് സ്മിത്ത് പന്ത് ചുരണ്ടല്‍ വിവാദത്തിലാകുന്നതും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുന്നതും.  സംഗതി വമ്പന്‍ വിവാദമായതോടെ താരത്തിനെതിരേയുള്ള വിമര്‍ശനങ്ങള്‍ കൂടിക്കൂടി വന്നു. ഇതോടെ, ഐപിഎല്ലിലും പങ്കെടുക്കാന്‍ സാധിക്കില്ലെന്നായതോടെ റോയല്‍സിന്റെ കപ്പിത്താന്‍ സ്ഥാനം കൈവന്നത് ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയ്ക്കായിരുന്നു. ആദ്യ മത്സരത്തില്‍ എതിരാളികളായി എത്തിയത് സണ്‍ റൈസേഴ്‌സ് ഹൈദരാബാദും. ശിഖര്‍ ധവാന്‍ നിറഞ്ഞാടിയപ്പോള്‍ റോയല്‍സിന്റെ തോല്‍വി ഒന്‍പത് വിക്കറ്റിന്. ബാറ്റിങ്ങില്‍ ഫോമായത് സഞ്ജു സാസംസണ്‍ മാത്രം.  മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റീവ് സ്മിത്ത് ഇല്ലാതിരുന്നത് ടീമിന്റെ പ്രകനടത്തെ ഏറെ ബാധിച്ചില്ലേ എന്നാണ് ചോദ്യമുയര്‍ന്നത്. സ്റ്റീവ് സ്മിത്തിന്റെ കാര്യം ഞങ്ങള്‍ ആലോചിക്കാറ് പോലും ഇല്ലെന്നാണ് രഹാനെയുടെ മറുപടി വന്നത്. അദ്ദേഹം മികച്ച കളിക്കാരനാണ്. എന്നാല്‍, അദ്ദേഹത്തിന്റെ കുറവ് നികത്താന്‍ പോന്ന നിരവധി താരങ്ങളാണ് ഇപ്പോള്‍ റോയല്‍സിലുള്ളതെന്ന് രഹാനെ തുറന്നടിച്ചു

0 comments:

Post a Comment