ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് സന്തോഷ വാര്‍ത്തയുമായി ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസി. പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാഫ് ഡുപ്ലെസി കിങ്‌സ് ഇലവന്‍ പഞ്ചാബുമായുള്ള മത്സരത്തില്‍ തിരിച്ചെത്തുമെന്നാണ് ഹസി വ്യക്തമാക്കിയത്.അതേമസമയം, പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡുപ്ലെസി ഇറങ്ങിയേക്കില്ല. കൈവിരലിനേറ്റ പരിക്കില്‍ നിന്നും താരം മോചിതായി വരുന്നുണ്ടെന്നും പരിശീലനത്തിന് ഇറങ്ങിയിരുന്നുവെന്നും ഹസി വ്യക്തമാക്കി. അതേസമയം, കൂറ്റനടിക്ക് പേര്‌കേട്ട ഡുപ്ലെസി ചെന്നൈ ബാറ്റിങ്ങിനെ കൂടുതല്‍ ശക്തമാക്കും. മുംബൈക്കെതിരായ മത്സരത്തില്‍ ഡുപ്ലെസിസിനെ പോലൊരു ബാറ്റ്‌സ്മാന്റെ അഭാവമാണ് ടീമിന്റെ വിജയം അവസാന ഓവര്‍ വരെ നീട്ടിയതെന്ന് ചെന്നൈ ആരാധകര്‍ക്കും അഭിപ്രായമുണ്ട്. അതേസമയം, ടൂര്‍ണമെന്റില്‍ ചെന്നൈ ഓപ്പണറായി കരുതിവെച്ചിരുന്ന കേദാര്‍ ജാദവിനും ന്യൂസിലാന്റ് താരം മിച്ചല്‍ സാന്റ്‌നറിനും പരിക്കേറ്റ് പുറത്തായത് ചെന്നൈ ആരാധകര്‍ക്ക് ആശങ്ക നല്‍കുന്നുണ്ട്.
ചെന്നൈ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി മൈക്ക് ഹസി
April 10, 2018
No Comments

0 comments:
Post a Comment