ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് 2018 മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയേക്കും. ഇന്ത്യയിലേക്ക് താരങ്ങളെ അയക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കമാണ് ഇന്ത്യയില്‍ നിന്ന് മത്സരം മാറ്റാനുള്ള സാഹചര്യമൊരുങ്ങുന്നത്. രാഷ്ട്രീയപരമായ കാരണങ്ങളാണ് പാക്കിസ്ഥാന്‍ ചൂണ്ടിക്കാണിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. സെപ്റ്റംബര്‍ 13 മുതല്‍ 28 വരെയാണ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതേസമയം, ക്രിക്കറ്റിന് കൂടുതല്‍ സാധ്യതകള്‍ തുറന്ന് വരുന്ന മലേഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ മത്സരങ്ങള്‍ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് മത്സരത്തിന്റെ നടത്തിപ്പുകാര്‍. പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഇന്ത്യയില്‍ പങ്കെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അതേസമയം, മത്സരത്തില്‍ ഇന്ത്യന്‍ ടീം പങ്കെടുത്തേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യൻ ആരാധകർക്ക് ഇരുട്ടടി നൽകി പാകിസ്ഥാൻ
April 10, 2018
No Comments

0 comments:
Post a Comment