ഇവരാണ് യഥാര്‍ത്ഥ കൊലകൊമ്പന്മാര്‍ ,എതിരാളികളെ തേച്ചു ഭിത്തിയില്‍ ഒട്ടിക്കാന്‍ കഴിവുള്ളവര്‍ .

ഐപിഎൽ പതിനൊന്നാം സീസണ് കൊടിയേറാൻ ഇനി വെറും ദിവസങ്ങൾ മാത്രം ബാക്കി . ഒപ്പത്തിനൊപ്പം നിൽക്കുന്ന എട്ട് ടീമുകൾ തമ്മിൽ തമ്മിൽ ഏറ്റുമുട്ടുമ്പോൾ കിരീടം ആര് നേടും എന്നത് പ്രവചിക്കാൻ കഴിയില്ല . ഓരോ ടീമിലും ഒന്നിനൊന്ന് മെച്ചപ്പെട്ട ബാറ്റ്സ്മാൻമാർ ബൗളർമാർ ഓൾ റൗണ്ടർമാർ ക്യാപ്റ്റൻമാർ .

ടി20 ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റ്സ്മാൻമാർ ടീമിൽ അനിവാര്യമാണ് ടീമിനെ ഒറ്റയ്ക്കു നിന്ന് പൊരുതി വിജയത്തിലെത്തിക്കാൻ ഇവർക്ക് സാധിക്കും ഐപിഎല്ലിലെ ഓരോ ടീമിലെയും വെടിക്കെട്ട് ബാറ്റ്സ്മാൻമാരെ നമുക്ക്‌ നോക്കാം …

8 . ഡാർസി ഷോർട്ട് ( രാജസ്ഥാൻ റോയൽസ് )

ഈ പേര് പലർക്കും അത്ര പരിചയം കാണില്ല എന്നാൽ ഏറെ പ്രതീക്ഷയോടെയാണ് ആദ്യ ഐപിഎൽ കളിക്കാനിറങ്ങുന്ന ഈ ഓസ്ട്രേലിയൻ താരത്തെ ടീം മാനേജ്മെന്റ് നോക്കി കാണുന്നത് . 4 കോടി രൂപയ്ക്കാണ് ഷോർട്ടിനെ രാജസ്ഥാൻ സ്വന്തമാക്കിയത് ..ബിഗ് ബാഷ് ലീഗിൽ 11 മത്സരങ്ങളിൽ നിന്നും 57.20 ശരാശരിയിൽ 572 റൺസ് ആണ് ഈ യുവതാരം അടിച്ചു കൂട്ടിയത് . ഇംഗ്ലണ്ട് ന്യൂസിലാൻഡ് ടീമുകൾക്കെതിരെ നടന്ന ത്രൈ സീരീസിൽ 196 റൺസ് ഈ യുവതാരം നേടി. കാത്തിരിക്കാം ഐപിഎല്ലിൽ ഷോർട്ടിന്റെ വെടിക്കെട്ട് കാണാൻ ..

7. ക്രിസ് ഗെയ്ൽ(കിങ്‌സ് ഇലവൻ പഞ്ചാബ് )

ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ . കഴിഞ്ഞ സീസണുകളിൽ ബാംഗ്ലൂരിന്റെ താരമായിരുന്ന ക്രിസ് ഗെയ്ൽ അടിസ്ഥാന വിലയായ 2 കോടിയ്ക്കാണ് പഞ്ചാബിൽ എത്തിയത് . ഈയെടെയായി ഫോം കണ്ടെത്താൻ വിഷമിക്കുന്ന ക്രിസ് ഗെയ്ൽ ഈ സീസണോടെ ഫോമിൽ എത്തുമെന്ന പ്രേതീക്ഷിക്കാം .

6 . അലക്സ് ഹെയ്ൽസ് ( സൺറൈസേഴ്‌സ് ഹൈദരാബാദ് )

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഐപിഎൽ കളിക്കാനാകാത്ത ക്യാപ്റ്റൻ ഡേവിഡ് വാർണർക്ക് പകരക്കാരനായാണ് ഈ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ടീമിൽ എത്തിയത് . 174 ടി20 മത്സരങ്ങൾ കളിച്ച ഹെയ്ൽസ് 28.85 ശരാശരിയിൽ 4704 റൺസ് നേടിയിട്ടുണ്ട് . 140 ന് മുകളിലാണ് ഹെയ്ൽസിന്റെ സ്‌ട്രൈക് റേറ്റ് .

5. എ ബി ഡിവില്ലിയേഴ്സ് ( Rcb )

ഡിവില്ലിയേഴ്സിന്റെ ബാറ്റിംഗ് മികവിനെ പറ്റി എഴുതി അറിയിക്കേണ്ട ആവശ്യമില്ല . തിരിച്ചു വരവിന് ശേഷം തകർപ്പൻ ഫോമിലാണ് ഡിവില്ലിയേഴ്സ് . ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ നാല് ഫിഫ്റ്റിയും ഒരു സെഞ്ചുറിയും ഡിവില്ലിയേഴ്സ് നേടി . കഴിഞ്ഞ വർഷം ഫോം കണ്ടെത്താൻ വിഷമിച്ച ഡിവില്ലിയേഴ്സ് ഇത്തവണ തകർക്കുമെന്ന് പ്രതീക്ഷിക്കാം ..

4. സുരേഷ് റെയ്‌ന ( ചെന്നൈ സൂപ്പർ കിങ്‌സ് )

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി തകർപ്പൻ ഫോമിലാണ് റെയ്ന . ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻമാറിൽ നാലാം സ്ഥാനത്താണ് സുരേഷ് റെയ്ന . ഐപിഎല്ലിൽ എല്ലാ സീസണിലും 400 ന് മുകളിൽ റൺസ് നേടിയ റെയ്ന ഇത്തവണയും തകർപ്പൻ പ്രകടനം തുടരുമെന്ന് പ്രതീക്ഷിക്കാം ..

3 . എവിൻ ലൂയിസ് ( മുംബൈ ഇന്ത്യൻസ് )

മുംബൈ ഇന്ത്യൻസ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ താരത്തിന്റെ പ്രകടനത്തിനായി കാത്തിരിക്കുന്നത് . 14 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ച ഈ വിൻഡീസ് താരം 468 റൺസ് നേടിയിട്ടുണ്ട് . 150 ന് മുകളിലാണ് സ്‌ട്രൈക് റേറ്റ് . 2 ഫിഫ്റ്റിയും 2 സെഞ്ചുറിയും ലൂയിസ് നേടിയിട്ടുണ്ട് .

2 . ക്രിസ് ലിൻ ( കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് )

ഇപ്പോഴത്തെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന് നിസംശയം ഈ താരത്തെ വിശേഷിപ്പിക്കാം . കഴിഞ്ഞ സീസണിൽ 7 മത്സരങ്ങളിൽ നിന്നും 50 നടുത്ത ശരാശരിയിൽ 295 റൺസ് ആണ് ലിൻ അടിച്ചു കൂട്ടിയത് . 180 ന് മുകളിലാണ് ലിന്നിന്റെ സ്‌ട്രൈക് റേറ്റ് . പരിക്ക് മൂലം വിശ്രമത്തിലയിരുന്ന താരം തിരിച്ചു വരവിൽ തകർപ്പൻ ബാറ്റിങ് പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം ..

1 . ഗ്ലെൻ മാക്‌സ്‌വെൽ ( ഡൽഹി ഡെയർ ഡെവിൾസ് )

മൂന്ന് സീസണുകൾ പഞ്ചാബിൽ കളിച്ച ശേഷം തന്റെ പഴയ ടീമായ ഡൽഹിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മാക്‌സ്‌വെൽ . ഐസിസി ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ് ഈ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ . ഇംഗ്ലണ്ട് ന്യൂസിലാൻഡ് ടീമുകൾക്കെതിരെ നടന്ന ത്രൈ സീരീസിൽ ഓസ്ട്രേലിയക്ക് ഏറ്റവും കൂടുതൽ റൺസ് നേടിയ മാക്‌സ്‌വെൽ 5 മത്സരങ്ങളിൽ നിന്നും 116.50 ശരാശരിയിൽ 233 റൺസ് ആണ് അടിച്ചു കൂട്ടിയത് . അതേ ഫോമിൽ ഐപിഎൽ കളിച്ചാൽ ഡൽഹിയെ പിടിച്ചു2 കെട്ടുക എന്നത് എതിർ ടീം തീർച്ചയായും പാടുപെടും

0 comments:

Post a Comment