ക്രിക്കറ്റിനോട് തോറ്റ് കൊടുത്ത് ഫുട്‌ബോള്‍




ഐ പി എല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കുന്നതോടെ ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന സൂപ്പര്‍ കപ്പിന് സമയമാറ്റം. രാത്രി നടന്നിരുന്ന സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ ഇനി മുതല്‍ വൈകുന്നേരങ്ങളില്‍ നടക്കും.  ക്വാര്‍ട്ടര്‍ സെമി ഫൈനല്‍ മത്സരങ്ങളടക്കം സൂപ്പര്‍ കപ്പിലെ എല്ലാം മത്സരങ്ങളുമാണ് വൈകിട്ടേയ്ക്ക് വഴിമാറുക വൈകുന്നേരം നാല് മണിക്കാണ് മത്സരങ്ങള്‍ നടക്കുക.  സൂപ്പര്‍ കപ്പും ഐപിഎല്ലും സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ സ്‌പോട്‌സിന്റെ ആവശ്യപ്രകാരമാണ് സൂപ്പര്‍ കപ്പ് സമയം മാറ്റുന്നത്. ഇനി ക്വാര്‍ട്ടര്‍ മത്സരങ്ങളടക്കം ഏഴ് കളികളാണ് സൂപ്പര്‍ കപ്പിലുളളത്.  ഐപിഎല്ലിനായി വിപുലമായ സൗകര്യങ്ങളാണ് സ്റ്റാര്‍ സ്‌പോട്‌സ് ഒരുക്കിയിരിക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്‌സ് 1, സ്റ്റാര്‍ സ്പോര്‍ട്‌സ് 1 എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് എച്ച്ഡി എന്നിവയില്‍ ഇംഗ്ലീഷ് കമന്ററിയില്‍ കളികള്‍ കാണാം. ഹിന്ദിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി എച്ച്ഡി എന്നിവയില്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്

0 comments:

Post a Comment