ചെന്നൈ പ്ലെയിംഗ് ഇലവനെ പ്രവചിച്ച് ഇര്‍ഫാന്‍ നിങ്ങൾക്കും പ്രവചിക്കാം നിങ്ങളുടെ ഇലവനെ കമന്റ് ചെയാം



ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് വേണ്ടിയാണ് ഇര്‍ഫാന്‍ പത്താന്‍ പതിനൊന്നംഗ ചെന്നൈ ടീമിനെ പ്രവചിച്ചിരിക്കുന്നത്.  ഇര്‍ഫാന്റെ അഭിപ്രായത്തില്‍ മുരളി വിജയും ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസിസും ആയിരിക്കും ചെന്നൈ ടീമിന്റെ ഓപ്പണര്‍മാര്‍. സുരേഷ് റെയ്‌ന മൂന്നാമനായി കളത്തിലിറങ്ങുമ്പോള്‍ ഷെയിന്‍ വാട്‌സണ്‍ നാലാമനായും ചെന്നൈയ്ക്കായി ബാറ്റേന്തും.  നായകന്‍ എംഎസ് ധോണി അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യാനിറങ്ങുമെന്നും ഇര്‍ഫാന്‍ പ്രവചിക്കുന്നു. ബ്രാവോ, കേദര്‍ ജാദവ് എന്നിവരാണ് ടീമിലിടം പിടിക്കുന്ന മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ഹര്‍ഭജന്‍ സിംഗും രവീന്ദ്ര ജഡേജയും അടങ്ങിയതാകും ചെന്നൈ സ്പിന്‍ നിര.  ഇംഗ്ലീഷ് പേസ് ബൗളര്‍ മാര്‍ക്ക് വുഡും ഇന്ത്യന്‍ താരം ശാര്‍ദുല്‍ താക്കുറുമായിരിക്കും ചെന്നൈ പേസ് ബൗളിംഗിന് കടിഞ്ഞാണ്‍ പിടിക്കുകയെന്നും ഇര്‍ഫാന്‍ പത്താന്‍ പ്രവചിക്കുന്നു.  ഇര്‍ഫാന്‍ പ്രവചിക്കുന്ന മുംബൈയെ നേരിടുന്ന ചെന്നെ ടീം  മുരളി വിജയ്, ഫാഫ് ഡുപ്ലസിസ്, സുരേഷ് റെയ്‌ന, ഷെയ്ന്‍ വാട്‌സണ്‍, എംഎസ് ധോണി, ബ്രാവോ, കേദര്‍ ജാദവ്, ഹര്‍ഭജന്‍ സിംഗ്. രവീന്ദ്ര ജഡേജ, മാര്‍ക്ക് വുഡ്, ശാര്‍ദുല്‍ താക്കുര്‍

0 comments:

Post a Comment