സൂപ്പര്‍ താരങ്ങളെല്ലാം പുറത്ത്,



പന്ത് ചുരുണ്ടല്‍ വിവാദം സൃഷ്ടിച്ച നാണക്കേടിന്റെ അലയൊലികള്‍ ക്രിക്കറ്റ് ലോകത്ത് അടങ്ങുന്നതിനിടെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പുതിയ വാര്‍ഷിക കരാറില്‍ നിന്നും സൂപ്പര്‍ താരങ്ങള്‍ പുറത്ത്. ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ബാന്‍ക്രോഫ്റ്റ് തുടങ്ങിയവരൊന്നും വാര്‍ഷിക കരാറില്‍ ഇടംപിടിച്ചില്ല.  ഇവരെ കൂടാതെ മുന്‍നിര താരങ്ങളായ ആദം സാമ്പ, നഥാന്‍ കോള്‍ട്ടര്‍നൈല്‍, ജെയിംസ് പാറ്റിന്‍സണ്‍ എന്നിവരേയും വാര്‍ഷിക കരാറില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്താക്കി. 20 പേരടങ്ങുന്ന പട്ടികയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്ത് വിട്ടിരിക്കുന്നത്.  അതെസമയം അഞ്ച് പുതുമുഖ താരങ്ങള്‍ ഇതോടെ വാര്‍ഷിക കരാറില്‍ ഇടംപിടിച്ചു. വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി, ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്, സ്റ്റാര്‍ ബോളര്‍ ആന്‍ഡ്രൂ ടൈ, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, ജൈ റിച്ചാര്‍ഡ്‌സണ്‍ എന്നിവരാണ് കരാര്‍ പട്ടികയിലെ പുതിയ മുഖങ്ങള്‍. നിലവിലെ ഒാസീസ് നായകന്‍ ടീം പെയ്ന്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് ക്രിക്കറ്റ് ഒാസ്ട്രേലിയയുടെ കരാറില്‍ തിരിച്ചെത്തുന്നത്.  2019ലെ ലോകകപ്പ് ടീം ലക്ഷ്യംവെച്ചുള്ളതാണ് പുതിയ കാരാര്‍.  പുതിയ കരാറില്‍ ഉള്‍പ്പെട്ട താരങ്ങള്‍  ആഷ്ടണ്‍ അഗര്‍, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, ആരോണ്‍ ഫിഞ്ച്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍ വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, നഥാന്‍ ലിയോണ്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്, ടിം പെയിന്‍, മാത്യൂ റെന്‍ഷാ, ജൈ റിച്ചാര്‍ഡ്‌സണ്‍, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, ബില്ലി സ്റ്റാന്‍ലേക്ക്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ആന്‍ഡ്രൂ ടൈ

0 comments:

Post a Comment