ഗംഭീറിനെ തേടി അപൂര്‍വ്വ ഐപിഎല്‍ റെക്കോര്‍ഡ്



ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഏറെ കാലമായി പുറത്തായ ഗൗതം ഗംഭീറിനെ തേടി അപൂര്‍വ്വ റെക്കോര്‍ഡ്. ഐപിഎലലില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ താരം എന്ന നേട്ടമാണ് ഗംഭീര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായി അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് ഗംഭീര്‍ ഈ നേട്ടം സ്വന്തമാക്കിയത്.  തന്റെ 36ാം അര്‍ധ സെഞ്ച്വറിയാണ് ഗംഭീര്‍ ഐപിഎല്ലില്‍ നേടിയത്. ഗംഭീറിനൊപ്പം ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും ഈ റെക്കോര്‍ഡ് പങ്കിടുന്നുണ്ട്.  42 പന്തിലായിരുന്നു ഗംഭീറിന്റെ പ്രകടനം. അഞ്ച് ഫോറും ഒരു സിക്‌സും സഹിതം ഗംഭീര്‍ 55 റണ്‍സാണ് സ്വന്തമാക്കിയത്. എന്നാല്‍ ഗംഭീറിന്റെ അര്‍ധ സെഞ്ച്വറി ഡല്‍ഹിയെ വിജയത്തിലെത്തിച്ചില്ല.  ഡല്‍ഹി ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം ആറു വിക്കറ്റും ഏഴ് പന്തും ബാക്കി നില്‍ക്കെ ഡല്‍ഹി മറികടക്കുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയ കെഎല്‍ രാഹുലിന്റെയും ഉറച്ച പിന്തുണ നല്‍കിയ കരുണ്‍ നായകരുടേയും പിന്തുണയോടെയാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാഹ് വിജയിച്ചത്.  രാഹുല്‍ 16 പന്തില്‍ 51 റണ്‍സ് എടുത്തപ്പോള്‍ കരുണ്‍ നായര്‍ 33 പന്തില്‍ 50 റണ്‍സും എടുത്തു

0 comments:

Post a Comment