ചെന്നൈ: ഐപിഎല്ലില്‍ എല്ലാം തികഞ്ഞ മത്സരങ്ങളിലൊന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പരസ്പരം പോരടിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം കണ്ടത്. കൊല്‍ക്കത്തയുടെ ഹിമാലയന്‍ സ്‌കോര്‍ ചെന്നൈ കൂട്ടായ പരിശ്രമത്തിലൂടെ അവിശ്വസനീയമായി മറികടക്കുകയായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി ആദ്യം തകര്‍ത്താടിയത് ഷെയ്ന്‍ വാട്സണായിരുന്നു. തന്റെ പ്രതാഭകാലത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു വാട്സണിന്റെ ബാറ്റിങ്. എവിടെ എറിഞ്ഞാലും സിക്സ് എന്ന അവസ്ഥയായിരുന്നു. ഇതിനിടെ വാട്സണിന്റെ സിക്സ് ഗ്രൗണ്ടിനു പുറത്ത് കളി വിലയിരുത്തുകയായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്റെ ലാപ്‌ടോപ്പും തകര്‍ത്തു. ചെന്നൈ ഇന്നിങ്‌സിന്റെ അഞ്ചാം ഓവറിലായിരുന്നു ലാപ്‌ടോപ് തകര്‍ത്ത സിക്സ് പിറന്നത്. അപ്പോഴേക്കും ചെന്നൈയുടെ സ്‌കോര്‍ 72 ല്‍ എത്തിയിരുന്നു.ഓള്‍ റൗണ്ടര്‍മാരായ ബ്രാവോയും രവീന്ദ്ര ജഡേജയുമാണ് ചെന്നൈയുടെ വിജയശില്‍പ്പിമാര്‍. 19 പന്തില്‍ നിന്നും 42 റണ്‍സുമായി ഷെയ്ന്‍ വാട്‌സണും 39 റണ്‍സുമായി അമ്പാട്ടി റായിഡുവും നല്‍കിയ തുടക്കവും മധ്യനിരയില്‍ കത്തിക്കയറിയ സാം ബില്ലിങ്‌സ് ചെന്നൈയെ വിജയതീരത്തേക്ക് അടുപ്പിച്ചു. നേരത്തെ വിന്‍ഡീസ് താരം ആന്ദ്രെ റസലിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലേക്കെത്തിയത്. റസലിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ആറു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തത്. ചെപ്പോക്ക് മൈതാനത്തിലൂടെ ചെന്നൈ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച റസല്‍ 36 പന്തുകള്‍ മാത്രം നേരിട്ട് ഒരു ബൗണ്ടറിയും 11 പടുകൂറ്റന്‍ സിക്‌സുകളും ഉള്‍പ്പെടെ 88 റണ്‍സെടുത്തു.
ലാപ്‌ടോപ് ‘അടിച്ച് തകര്‍ത്ത്’ വാട്‌സന്റെ കലിപ്പ്
April 12, 2018
No Comments

0 comments:
Post a Comment