കോഹ്ലിയെ സച്ചിനുമായി ഉപമിക്കുന്നതിനു മുംബ് ഇതൊന്ന് വായിക്കുക.

വിരാട് കൊഹ്ളി ഇന്ത്യയുടെ അഭിമാനം തന്നെ ആണ്, സംശയം ഇല്ല...പക്ഷെ സച്ചിനെ മറികടന്നു കോഹ്ലി, സച്ചിനെ നിഷ്പ്രഭനാക്കി കോഹ്ലിയുടെ പ്രയാണം എന്നൊക്കെ എഴുതി പിടിപ്പിക്കുന്നവരുടെ മുന്നിലേക്ക് രണ്ടു വാക്കുകൾ... കോഹ്ലി ഇന്ത്യൻ ടീമിലേക്ക് കടന്നു വരുമ്പോൾ നമ്മുടെ ക്രിക്കറ്റ് ടീം "ടീം ഇന്ത്യ " ആണ് ... അതായത് ലോകത്തെ എണ്ണം പറഞ്ഞ വമ്പന്മാരെ ഒക്കെ മൂക്ക് കുത്തിച്ചു സച്ചിനും സേവാഗും, ഗാംഗുലിയും ദ്രാവിഡും ലക്ഷമണും ഒക്കെ ചേർന്ന് പണിതുയർത്തിയ ഒരു കൂറ്റൻ ഗോപുരത്തിൽ കല്ലുകൾ പെറുക്കി വച്ച് മുകളിലേക്ക് കയറേണ്ട പണിയെ കോഹ്ലിക്ക് ഉണ്ടായിരുന്നുള്ളൂ... സച്ചിൻ എന്ന 15 വയസ്സുകരാൻ 1989 ൽ ബാറ്റും പിടിച്ചു ഇന്ത്യൻ ടീമിലെ ഡ്രസ്സിംഗ് റൂമിൽ ഇരിക്കുമ്പോൾ പ്രതാപം നഷ്ടപെട്ട ഒരു പഴയ പന്തയകുതിര ആയി മാറിയിരുന്നു ഇന്ത്യ... സച്ചിൻ ഔട്ട്‌ ആയാൽ TV ഓഫ് ചെയ്തു ജനങ്ങൾ എഴുന്നേറ്റ് പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഇന്ത്യക്ക്. സച്ചിന് വേണ്ടി ഒരു രാജ്യം മുഴുവൻ പ്രാർത്ഥിച്ചിരുന്ന കാലം ഉണ്ടായിരുന്നു... സച്ചിന്റെ കവർ ഡ്രൈവുകൾ ഗ്രൗണ്ടിൽ നിന്ന് പൊങ്ങിപോയാൽ അത് നിലത്തു കുത്തുന്ന വരെ ഹൃദയം നിന്ന് പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഇന്ത്യക്കാരന്... ഒരു മികച്ച ടീം പറഞ്ഞ ഒരു വാചകം കടം എടുത്താൽ , "ലോക ചാംമ്പ്യന്മാർ ആയ ഞങ്ങൾ തോറ്റത് ഇന്ത്യയോടല്ല , സച്ചിൻ എന്ന ഒരാളോടാണ് " എന്ന്...ഒരു നൂറു സംഭവങ്ങൾ ഉണ്ട് ഇന്ത്യക്കാരനായ ഒരു ക്രിക്കറ്റ് പ്രേമിക്ക് ഞാൻ എങ്ങനെ സച്ചിനിസ്റ്റ് ആയി എന്ന് പറയാൻ... ആ ചതുര കള്ളിയിൽ ബാറ്റും ഏന്തി സച്ചിൻ നിൽക്കുന്ന സമയം വരെ നമ്മൾ തോൽവി അന്ഗീകരിക്കില്ലായിരുന്നു ... സച്ചിൻ ഒരു ക്രിക്കറ്റ് പ്രേമിയുടെ ക്രിക്കറ്റ് ആസ്വദനത്തിലെ ഒരു രുചിയുള്ള ഒരു ചേരുവ ആയിരുന്നു.. അതില്ലാതെ ക്രിക്കറ്റ് ആസ്വദിക്കാൻ ഞങ്ങൾ പഠിച്ചു വരുന്നതെ ഉള്ളൂ... കോഹ്ലി പോയാൽ , യുവരാജ് വരും, യുവരാജ് പോയാൽ ധോണി വരും എന്ന ആ ക്രമം ഒരു പക്ഷെ പുതിയതാണ്... അത് കൊണ്ട് മഹാനായ ഒരു ക്രിക്കറ്റ് താരമായി കോഹ്ലി വളരട്ടെ, നമുക്ക് അഭിമാനിക്കാം, പ്രോത്സാഹിപ്പിക്കാം.. പക്ഷെ സച്ചിന്റെ റെക്കോർഡുകൾ മുഴുവൻ ഒരു പക്ഷെ കോഹ്ലി തകർത്താലും ഒരു ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയുടെ മനസ്സിൽ സിംഹാസനത്തിൽ സച്ചിൻ കയറി ഇരിക്കുന്നതിന്റെ അടുത്ത് എത്താൻ മറ്റാർക്കും കഴിയില്ല എന്നാണ് വിശ്വാസം... അത് അങ്ങനെ തന്നെ ഇരുന്നോട്ടെ, ഇനി നമുക്ക് കോഹ്ലിക്കും, ധോണിക്കും, ഇന്ത്യക്കും വേണ്ടി കൈ അടിക്കാം .


2 comments:

  1. MACHAAN PARANJA KAARYAM PAKKAYAANNU
    AAROKKE VANNAALLUM RECORD UKAL SWANTHAMAAKKIYAALLUM SACHIN ENNA VIKAARAM MANASSIL NINNUM MAAYILLA ORIKKALLUM......MASTER BLASTER.......
    GOD'S OWN CRICKET....ATHENNUM SACHIN THANNEYAAYIRIKKUM.....

    ReplyDelete
  2. MACHAAN PARANJA KAARYAM PAKKAYAANNU
    AAROKKE VANNAALLUM RECORD UKAL SWANTHAMAAKKIYAALLUM SACHIN ENNA VIKAARAM MANASSIL NINNUM MAAYILLA ORIKKALLUM......MASTER BLASTER.......
    GOD'S OWN CRICKET....ATHENNUM SACHIN THANNEYAAYIRIKKUM.....

    ReplyDelete