ദക്ഷിണാഫ്രിക്കയെ 5-1നു മലർത്തിയടിച്ച് ഇന്ത്യ ചരിത്രം കുറിച്ചു.പക്ഷേ ഈ വിജയത്തിൽ അത്ര അഭിമാനിക്കേണ്ട കാര്യമില്ലെന്ന് പറയുന്ന ചിലരുണ്ട്.അവർ നിരത്തുന്ന വാദങ്ങൾക്കുള്ള മറുപടികളാണ് ഈ പോസ്റ്റിൽ ഉള്ളത്.വാദം-1പണ്ടത്തെ കരുത്തൊന്നും ഇപ്പോഴത്തെ ദക്ഷിണാഫ്രിക്കൻ ടീമിനില്ല.ഉത്തരം-ഈ സീരീസ് തുടങ്ങുംമുമ്പേ തുടരെ 17 ഏകദിനങ്ങൾ ജയിച്ചായിരുന്നു പ്രോട്ടിയാസിൻ്റെ നില്പ്.അത്തരമൊരു നേട്ടം അവരുടെ പ്രതാപകാലത്തോ ഏകദിനക്രിക്കറ്റിൻ്റെ ചരിത്രത്തിലോ ഉണ്ടായിട്ടില്ല.വാദം-2ദക്ഷിണാഫ്രിക്കയുടെ ചില പ്രധാന താരങ്ങൾക്ക് പരിക്കേറ്റതുകൊണ്ടാണ് ഇന്ത്യ ജയിച്ചത്.ഉത്തരം-പരിക്കേറ്റത് മൂന്നു പേർക്ക്-ഡിവില്ലിയേഴ്സിനും ഡികോക്കിനും ഡ്യുപ്ലെസിയ്ക്കും.ഇതിൽ ഡിവില്ലിയേഴ്സ് മടങ്ങിവന്ന് മൂന്നു മത്സരങ്ങൾ കളിച്ചെങ്കിലും കാര്യമായി ഒന്നും ചെയ്യാനായില്ല.ഡി കോക്കിൻ്റെ ഇഞ്ച്വറി ഇന്ത്യയ്ക്ക് ദോഷമാണ് ചെയ്തത്.അത്ര മോശം ഫോമിലായിരുന്നു അയാൾ.പകരം വന്ന ക്ലാസൻ നന്നായി കളിക്കുകയും ചെയ്തു.ഡ്യൂപ്ലെസിയുടെ ഇഞ്ച്വറി പ്രോട്ടിയാസിന് ക്ഷീണം തന്നെയായിരുന്നു.പക്ഷേ ഒരു കളിക്കാരനാണ് മൊത്തം ടീം എങ്കിൽ അവർക്ക് ജയിക്കാൻ അർഹത ഇല്ലെന്ന് പറയേണ്ടിവരും.ആദ്യ ഏകദിനത്തിൽ ഡ്യൂപ്ലെസി സെഞ്ച്വറി നേടിയിട്ടും അവർ രക്ഷപ്പെട്ടില്ല എന്നതും മനസ്സിൽവെയ്ക്കണം.വാദം-3ഈ സീരീസിലെ പിച്ചുകൾ സ്പിൻ ബൗളിങ്ങിന് അനുകൂലമായതുകൊണ്ടാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്.ഉത്തരം-ഈ പരമ്പരയിൽ ഉണ്ടായിരുന്നത് ടേണറുകളല്ല.കുൽദീപും ചാഹലും അവരുടെ മികവു കൊണ്ട് കൂടുതൽ ടേൺ കണ്ടെത്തി എന്ന് മാത്രം.സ്പിൻ പിച്ചുകളാണെങ്കിൽ താഹിറും ഷംസിയും തിളങ്ങുമായിരുന്നു.ആധുനിക ഇന്ത്യൻ ബാറ്റ്സ്മാൻമാർ സ്പിന്നിനെതിരെ അല്പം മോശമാണ് എന്നത് പരിഗണിക്കുമ്പോൾ പ്രത്യേകിച്ചും.പക്ഷേ ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർ സമ്പൂർണ്ണ പരാജയമായി.അവർ വേഗത്തിൽ പന്തെറിഞ്ഞ് ബാറ്റ്സ്മാനെ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ കുൽദീപും ചാഹലും സ്ലോ ഡെലിവെറികളിലൂടെ വിക്കറ്റുകൾക്കു വേണ്ടി ശ്രമിച്ചു.ഇതായിരുന്നു വ്യത്യാസം.വാദം-4ബി.സി.സി.എെയുടെ സ്വാധീനം ഭീകരമാണ്.അവരെ പ്രീതിപ്പെടുത്തുന്ന പിച്ചുകളാണ് പരമ്പരയിൽ ഉപയോഗിച്ചത്.ഉത്തരം-ദക്ഷിണാഫ്രിക്കൻ പിച്ചുകളുടെ വേഗം കുറഞ്ഞു എന്നത് വസ്തുതയാണ്.പക്ഷേ അവ അങ്ങനെയായിട്ട് കുറച്ചു കാലമായി എന്ന് മുൻതാരങ്ങൾ വരെ പറയുന്നു.അല്ലാതെ ഈ സീരീസിനു വേണ്ടി പ്രത്യേകം വേഗം കുറച്ചതല്ല !വാദം 5ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിന് പഴയ മൂർച്ചയില്ലാത്തതുകൊണ്ടാണ് വിരാട് കോഹ്ലി ഇത്രയും റണ്ണുകളടിച്ചത്.ഉത്തരം-വിരാട് നേരിട്ടത് ദുർബലമായ ബൗളിങ്ങ് ആയിരുന്നു എന്ന് ബോൾ ബൈ ബോൾ കളി കണ്ട ആരും പറയില്ല.തൻ്റെ മികവു കൊണ്ട് അയാൾ അങ്ങനെ തോന്നിപ്പിച്ചിട്ടുണ്ടാവാം.വിരാടും ധവാനും ഒഴികെ മറ്റ് എല്ലാ ബാറ്റ്സ്മാൻമാരും ഈ സീരീസിൽ ബുദ്ധിമുട്ടി എന്നത് മറക്കരുത്.ചുരുക്കിപ്പറഞ്ഞാൽ അഭിമാനിക്കേണ്ട ജയം തന്നെ.ആഘോഷിക്കാൻ തെല്ലും മടി വേണ്ട !Written by-Sandeep Das.
ദക്ഷിണാഫ്രിക്കയെ 5-1നു മലർത്തിയടിച്ച് ഇന്ത്യ ചരിത്രം കുറിച്ചു.പക്ഷേ ഈ വിജയത്തിൽ അത്ര അഭിമാനിക്കേണ്ട കാര്യമില്ലെന്ന് പറയുന്ന ചിലരുണ്ട്
February 17, 2018
No Comments
0 comments:
Post a Comment