സച്ചിനോ കോഹ്ലിയോ കേമന്‍? ക്രിക്കറ്റ് ലോകത്തിലെ ചര്‍ച്ച ശക്തമായി തന്നെ പുരോഗമിക്കുകയാണ്. ട്രോള്‍ ലോകത്തിലും സ്ഥിതി ഗതി വ്യത്യസ്തമല്ല. വാദപ്രതിവാദവും കോലാഹലങ്ങളും പൊടിപൊടിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ കോഹ്ലിയുടെ പ്രകടനവും മികച്ച ക്യാപ്റ്റന്‍സിയും ചര്‍ച്ചയ്ക്ക് മൂര്‍ച്ച കൂട്ടിയിരിക്കുകയാണ്. ചില മുതിര്‍ന്ന താരങ്ങളും തങ്ങളുടെ അഭിപ്രായമറിയിച്ച് രംഗത്ത് വന്നുകൊണ്ടിരിക്കുന്നു. ഇപ്പോളിതാ ഈ ‘ചര്‍ച്ച’യുടെ ഭാഗമെന്നവണ്ണം ഈ ചോദ്യത്തിന് ഉചിതമായ മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.സച്ചിനോ കോഹ്ലിയോ മികച്ചത് എന്ന ചോദ്യം ശരിയല്ലെന്ന പക്ഷക്കാരനാണ് ഇര്‍ഫാന്‍ പത്താന്‍. സച്ചിന്‍ ക്രിക്കറ്റ് ദൈവമാണെങ്കില്‍ അതിനേക്കാള്‍ ഉയരത്തിലാണ് വിരാട് കോഹ്ലിയെന്ന് ദക്ഷിണാഫ്രിക്കയിലെ പ്രകടനത്തിന് ശേഷം പലരും വാഴ്ത്തുന്നു. കോഹ്ലി ഇനിയും വളരാനുണ്ടെന്നും സച്ചിന്‍ തന്നെ ഇതിഹാസമെന്നും മറ്റൊരു കൂട്ടര്‍. എന്നാല്‍ ഇത്തരത്തിലുള്ള വാദ പ്രതിവാദങ്ങള്‍ നല്ലതല്ലെന്നും, ആ ചോദ്യം തന്നെ ശരിയല്ലെന്നുമാണ് ഇര്‍ഫാന്‍ പറയുന്നത്. ബെംഗളൂരുവില്‍ പത്താന്‍സ് ക്രിക്കറ്റ് അക്കാദമിയുടെ ഉത്ഘാടനത്തിന് എത്തിയതായിരുന്നു താരം.ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന അന്ത്യന്‍ ടീമിനെ അഭിനന്തിക്കാനും താരം മറന്നില്ല. ഇപ്പോളത്തെ ടീമ വളരെ ശക്തരാണ്. ഈ ടീമിന് ഏത് സാഹചര്യത്തിലും എതിരാളികളെ കീഴടക്കാനാവും. അവര്‍ അത്രമാത്രം ശക്തരായി മാറിയിരിക്കുന്നു ഇര്‍ഫാന്‍ വിലയിരുത്തി.സച്ചിനോ കോഹ്ലിയോ കേമന്‍ എന്ന പേരില്‍ പൊടിപൊടിക്കുന്ന ചര്‍ച്ചകളില്‍ ഇര്‍ഫാന്‍ പത്താന്റെ തുറന്ന അഭിപ്രായ പ്രകടനം ക്രിക്കറ്റ് ലോകത്തിലെ ‘ഉത്തമ ആരാധകരുടെ’ കൈയ്യടി നേടുമെന്ന് ഉറപ്പ്.
സച്ചിനോ കോഹ്ലിയോ കേമന്‍? ഉത്തരവുമായി ഇര്‍ഫാന്‍ പത്താന്‍, ഇത് ‘ഒരു പക്ഷം ആരാധകരുടെ’ കൈയ്യടി നേടുമെന്നുറപ്പ്!
February 18, 2018
No Comments
0 comments:
Post a Comment