പരമ്പര നേടിയ ഇന്ത്യന്‍ ടീമിന്റെ അന്നം മുട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ പ്രതികാരം

ടെസ്റ്റ് ക്രിക്കറ്റ് കൈവിട്ടെങ്കിലും ഏകദിനത്തില്‍ ശക്തമായ തിരിച്ചു വരവാണ് ഇന്ത്യ നടത്തിയത്. മികച്ച പ്രകടനം നടത്തുന്ന ടീമിന് അന്യനാട്ടില്‍ നല്ല രീതിയില്‍ ഭക്ഷണം കിട്ടേണ്ടതും പ്രധാനപ്പെട്ടകാര്യമാണ്. നല്ല ആരോഗ്യമുണ്ടെങ്കിലല്ലേ നല്ല പ്രകടനം പുറത്തെടുക്കാന്‍ കഴിയൂ. പക്ഷേ ഭക്ഷണകാര്യത്തില്‍ ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയില്‍ വന്‍ തിരിച്ചടിയാണ് നേരിടുന്നതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ പ്രാദേശിക പാചക സംഘം ഇന്ത്യന്‍ താരങ്ങള്‍ക്ക് വേണ്ട ഭക്ഷണം നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും ഇത് പാചകം ചെയ്യാന്‍ അറിയാത്തതിനാല്‍ പാചക സംഘം ആവശ്യം നിഷേധിക്കുകയായിരുന്നു. എന്നാല്‍ പകരം മറ്റൊരു പാചകസംഘത്തെ നിയമിച്ച് ഇന്ത്യന്‍ ക്യാമ്പിലെ പ്രശ്‌നം പരിഹരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഗീറ്റ് റെസ്റ്റോറന്റാണ് ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കുന്നത്.ഏകദിന പരമ്പര 5-1 ന് നേടിയ ഇന്ത്യ ടി20 നത്സരത്തിന് കളത്തിലിറങ്ങും. മൂന്നു മത്സരങ്ങളുള്ള പരമ്പരയുടെ ആദ്യ മത്സരം ഇന്ന് ജൊഹാനസ്ബര്‍ഗില്‍ നടക്കും. വൈകിട്ട് ആറുമുതലാണ് മത്സരം. ഭാഗ്യമൈതാനമാണെങ്കിലും ഇവിടെ ട്വന്റി-20യില്‍ ആതിഥേയര്‍ക്ക് വലിയ റിക്കാര്‍ഡുകളില്ല. പരിക്കുമൂലം പ്രമുഖ താരങ്ങള്‍ പലരും പുറത്തിരിക്കുന്നതും ആതിഥേയര്‍ക്ക് തിരിച്ചടിയാകും. ടി20യില്‍ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യയെ കൈകാര്യം ചെയ്യാന്‍ ആതിഥേയര്‍ വിയര്‍ക്കുമെന്ന് ഉറപ്പ്.


0 comments:

Post a Comment