92 ലോക കപ്പിന് ശേഷം സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് പ്രേമികളുടെ ഹരം

1 .ഡാരിൽ കള്ളിനൻ (സൗത്ത് ആഫ്രിക്ക )  92 ലോക കപ്പിന് ശേഷം സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് പ്രേമികളുടെ ഹരം ആവുകയായിരുന്നു...കെപ്ലർ വെസ്സൽസ് എന്ന ബുദ്ധിമാനായ ക്യാപ്റ്റന്റെ കീഴിൽ അവർ ജയം ശീലമാക്കിയിരുന്നു ....ഒറ്റയ്ക്ക് മത്സര ഫലം നിയന്ത്രിക്കാൻ കഴിവുള്ള ഒരു കൂട്ടം കളിക്കാരുടെ ടീമായിരുന്നു അവർ.... 92 ലോകകപ്പിന് ശേഷം അവർക്കു ഒരു ബാറ്റ്സ്മാനെ കിട്ടുന്നു ...ക്രിക്കറ്റിന്റെ സമസ്ത സൗന്ദര്യവും,ബാറ്റിൽ ആവാഹിച്ചു സ്ട്രോക്ക് പ്ലേയിൽ ഒരു നൂതന ശൈലി തന്നെ സൃഷ്‌ടിച്ച ഒരു ബാറ്റ്സ്മാൻ....കണ്ണിനു വിരുന്നായിരുന്നു അങ്ങേരുടെ ഇന്നിഗ്‌സുകൾ ...കവർ ഡ്രൈവുകളും,സ്ട്രൈറ്റ് ഡ്രൈവുകളും,പുള്ളുകളും ഒക്കെ ആ ബാറ്റിൽ നിന്ന് അനായാസം ഒഴുകി ..ഡാരിൽ കള്ളിനൻ!!!   സൗത്ത് ആഫ്രിക്കക്ക് വേണ്ടി മൂന്ന്,നാല് നമ്പറുകളിൽ ആണ് കള്ളിനൻ കൂടുതലും ബാറ്റ് ചെയ്തത് ...2001 ൽ പാകിസ്താനെതിരെ ഷാർജ കപ്പിൽ നേടിയ സെഞ്ച്വറി ഏകദിന ഇന്നിഗ്‌സിലെ പാഠപുസ്തകമാണ് ...പിന്നീട് വന്നതിൽ ദ്രാവിഡ്,ജയവർധന ഒക്കെ കള്ളിനൻ ശൈലിയെ ഓർമിപ്പിക്കുന്നവരാണ് ... കള്ളിനന് ടീമിൽ വലിയ രക്ഷാപ്രവർത്തനമോ ,ഉത്തരവാദിത്വമോ ഏറ്റെടുക്കേണ്ടി വന്നിട്ടില്ല...കിർസ്റ്റനും ,ഹഡ്‌സണും ഗംഭീര തുടക്കം നൽകുന്നതിൽ സമർത്ഥരായിരുന്നു ...ആവശ്യം വരുമ്പോളൊക്കെ ക്രോണിയയെയും ,റോഡ്‌സിനെയും കൂട്ട് പിടിച്ചു കള്ളിനൻ പൊരുതാവുന്ന സ്‌കോറുകൾ നിഷ്പ്രയാസം കണ്ടെത്തുമായിരുന്നു ... ഒരു കാലത്തു സൗത്ത് ആഫ്രിക്കൻ ടീമിന്റെ നട്ടെല്ലായിരുന്ന കള്ളിനൻ വിരമിച്ചതിനു ശേഷം പൂർണമായും ക്രിക്കറ്റിൽ നിന്നും വിട്ടു നിന്നു ....കപിലിന്റെ "ഇന്ത്യൻ ക്രിക്കറ്റ് ലീഗി"ൽ kolkata tigers ന്റെ കോച്ചായിരുന്നു കള്ളിനൻ ...  (ഞാൻ അംഗമായൊരു ക്രിക്കറ്റ് ഗ്രൂപ്പിന് വേണ്ടി പഴയ കളിക്കാരെ കുറിച്ച് ഒരു പരമ്പര എഴുതിയിരുന്നു....അത് ഇവിടെ പോസ്റ്റ് ചെയ്യുന്നു...സഹകരിച്ചാലും....)  #HEROSOFNINETIES

0 comments:

Post a Comment