മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് താരത്തെ തിരിച്ചുവിളിച്ചിരുന്നു. ഈ അവസരം പരമാവധി മുതലെുത്ത് ടീമിലെ സ്ഥാനം തിരിട്ടുപിടിക്കുകയാണ് റെയ്‌നയുടെ ലക്ഷ്യം. തന്നെ സമീപകാലത്ത് ടീമില്‍ നിന്നൊഴിവാക്കിയതില്‍ വിഷമമുണ്ടെന്ന് റെയ്‌ന പറയുന്നു. മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ടീമിലേക്ക് പരിഗണിക്കാത്തതില്‍ നിരാശയുണ്ട്. ഇപ്പോള്‍ ടീമില്‍ തിരിച്ചെത്തിക്കഴിഞ്ഞു. ലഭിച്ച അവസരം പരമാവധി മുതലാക്കാന്‍ ശ്രമിക്കുമെന്നും 31കാരനായ താരം കൂട്ടിച്ചേര്‍ത്തു. ടീമില്‍ നിന്നൊഴിവാക്കപ്പെട്ടെങ്കിലും തിരിച്ചെത്താന്‍ വേണ്ടിയുള്ള കഠിനാധ്വാനത്തിലായിരുന്നു. മാസങ്ങളായി പരിശീലനം നടത്തി. ഇന്ത്യക്കു വേണ്ടി വീണ്ടം കളിക്കാനുള്ള ആഗ്രഹം കൂടുകയാണ് ഉണ്ടായതെന്നും റെയ്‌ന വ്യക്തമാക്കി. കഴിയുന്നത്ര കാലം ഇന്ത്യക്കു വേണ്ടി കളിക്കാനാണ് ആഗ്രഹം. 2019ലെ ലോകകപ്പിലും കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം, ടൂര്‍ണമെന്റിന്റെ വേദിയായ ഇംഗ്ലണ്ടില്‍ നേരത്തേ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിട്ടുണ്ടെന്നും താരം പറയുന്നു. 31 വയസ്സ് ആയിക്കഴിഞ്ഞുവെന്നത് വലിയ വിഷയമല്ല. പ്രായമെന്നത് വെറുമൊരു നമ്പര്‍ മാത്രമാണ്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ട്വന്റി20 പരമ്പര കളിക്കാനൊരുങ്ങുമ്പോള്‍ ഒരിക്കല്‍ക്കൂടി ദേശീയ ടീമിനായി അരങ്ങേറാന്‍ പോവുന്നുവെന്ന വികാരമാണ് മനസ്സിലുള്ളത്. ഇതു വളരെ പ്രത്യേകതയുള്ളതാണെന്നും റെയ്‌ന മനസ്സ്തുറന്നു. 2017 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരേ ബെംഗളൂരുവില്‍ നടന്ന ടി20 പരമ്പരയിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. അന്ന് അവസാന കളിയില്‍ 63 റണ്‍സുമായി റെയ്‌ന തിളങ്ങുകയും ചെയ്തിരുന്നു. ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായപ്പോള്‍ കുടുംബമായിരുന്നു തന്റെ ഏറ്റവും വലിയ കരുത്തെന്ന് റെയ്‌ന പറയുന്നു. ഈ കാലയളവില്‍ നിരവധി പ്രാദേശിക മല്‍സരങ്ങള്‍ കളിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലും കഠിന പരിശീലനം നടത്തി. കരിയറിലുടനീളം ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ തനിക്കായിട്ടുണ്ട്. എന്നാല്‍ ഇടയ്ക്ക് പരിക്കേല്‍ക്കുമ്പോഴും മറ്റുമാണ് ഫിറ്റ്‌നസിനെ അതു ബാധിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. നാല്, അഞ്ച് നമ്പര്‍ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുകയെന്നത് എളുപ്പമുള്ള കാര്യമല്ല. മിക്ക സമയങ്ങിലും ഈ സ്ഥാനത്തുള്ളവര്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ടീം കടുത്ത പ്രതിസന്ധി നേരിടുകയായിരിക്കും. പ്രത്യേകിച്ചും റണ്‍ചേസ് നടത്തുന്ന മല്‍സരങ്ങളില്‍. അപ്പോള്‍ ഒരാള്‍ ആക്രമിച്ചു കളിച്ച് തുടര്‍ച്ചയായി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കൊണ്ടിരിക്കണം. നാല്, അഞ്ച് നമ്പര്‍ സ്ഥാനങ്ങള്‍ ശൈലി കൊണ്ടു തന്നെ തനിക്ക് ഏറെ യോജിക്കുന്നതാണെന്നും റെയ്‌ന ചൂണ്ടിക്കാട്ടി.
തനിക്ക് അനുയോജ്യമായ പൊസിഷന്‍ വെളിപ്പെടുത്തി റെയ്ന നിങ്ങളുടെ അഭിപ്രായം രേഖപെടുത്താം
February 18, 2018
No Comments
0 comments:
Post a Comment