കേരളത്തിന് ഇത് അഭിമാന നിമിഷം...

ബെംഗളൂരു: മറുനാടന്‍ മലയാളി താരം കരുണ്‍ നായരെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിന്റെ നോക്കൗട്ടൗറൗണ്ട് മല്‍സരത്തിനുള്ള കര്‍ണാടക ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഫെബ്രുവരി 21 മുതല്‍ ഹൈദരാബാദിനെതിരേ ദില്ലിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുണിന്റെ നായകത്വത്തിലാണ് കര്‍ണാടക ഇറങ്ങുന്നത്. സ്ഥിരം ക്യാപ്റ്റന്‍ ആര്‍ വിനയ് കുമാര്‍ പരിക്കേറ്റ് പിന്‍മാറിയതിനെ തുടര്‍ന്നാണ് കരുണിനു നറുക്കുവീണത്. ആലൂരില്‍ നടന്ന പ്രാഥമിക റൗണ്ട് മല്‍സരത്തിനിടെ വിനയ് കുമാറിന്റെ കൈമുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു.  റെയില്‍വേസിനെതിരായ ലീഗ് മല്‍സരവും വിനയ്ക്കു നഷ്ടമായിരുന്നു. കര്‍ണാടക 16 റണ്‍സിനു ജയിച്ച ഈ മല്‍സരത്തിലും കരുണാണ് കര്‍ണാടകയെ നയിച്ചത്. കര്‍ണാടക ടീം: കരുണ്‍ നായര്‍(ക്യാപ്റ്റന്‍), മയാങ്ക് അഗര്‍വാള്‍, ആര്‍ സമര്‍ഥ്, സ്റ്റുവര്‍ട്ട് ബിന്നി, സിഎം ഗൗതം, പവന്‍ ദേശ്പാണ്ഡെ, കെ ഗൗതം, ശ്രേയസ് ഗോപാല്‍, പ്രസീദ് കൃഷ്ണ, എസ് അരവിന്ദ്, റോനിത് മോര്‍, സുചിത്ത്, ടി പ്രദീപ്, ദേവദത്ത്, ശരത്ത്.

0 comments:

Post a Comment