ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പര കൈവിട്ടും, ഏകദിന പരമ്പര വെട്ടിപ്പിടിച്ചും മുന്നേറുന്ന ഇന്ത്യ ആദ്യ ടി20 മത്സരത്തിനിന്ന് കളത്തിലിറങ്ങും. മൂന്നു മല്‍സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന് നടക്കും. ജൊഹാനസ്ബര്‍ഗില്‍ വൈകിട്ട് ആറുമുതലാണ് മത്സരം. ഭാഗ്യമൈതാനമാണെങ്കിലും ഇവിടെ ട്വന്റി-20യില്‍ ആതിഥേയര്‍ക്ക് വലിയ റിക്കാര്‍ഡുകളില്ല. പരിക്കുമൂലം പ്രമുഖ താരങ്ങള്‍ പലരും പുറത്തിരിക്കുന്നതും ആതിഥേയര്‍ക്ക് തിരിച്ചടിയാകും. ടി20യില്‍ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യയെ കൈകാര്യം ചെയ്യാന്‍ ആതിഥേയര്‍ വിയര്‍ക്കുമെന്ന് ഉറപ്പ്.ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പര കൈവിട്ടും, ഏകദിന പരമ്പര വെട്ടിപ്പിടിച്ചും മുന്നേറുന്ന ഇന്ത്യ ആദ്യ ടി20 മത്സരത്തിനിന്ന് കളത്തിലിറങ്ങും. മൂന്നു മല്‍സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന് നടക്കും. ജൊഹാനസ്ബര്‍ഗില്‍ വൈകിട്ട് ആറുമുതലാണ് മത്സരം. ഭാഗ്യമൈതാനമാണെങ്കിലും ഇവിടെ ട്വന്റി-20യില്‍ ആതിഥേയര്‍ക്ക് വലിയ റിക്കാര്‍ഡുകളില്ല. പരിക്കുമൂലം പ്രമുഖ താരങ്ങള്‍ പലരും പുറത്തിരിക്കുന്നതും ആതിഥേയര്‍ക്ക് തിരിച്ചടിയാകും. ടി20യില്‍ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യയെ കൈകാര്യം ചെയ്യാന്‍ ആതിഥേയര്‍ വിയര്‍ക്കുമെന്ന് ഉറപ്പ്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി പരുക്കുമൂലം ടീമിലില്ല. എയ്ഡന്‍ മര്‍ക്രാമിനും പരിചയ സമ്പന്നരായ ഹാഷിം അംലയ്ക്കും ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിച്ചു. ബോളിങ് നിരയില്‍ കാഗിസോ റബാഡയും ലോകോത്തര സ്പിന്നര്‍ ഇമ്രാന്‍ താഹിറുമില്ല. ടീമിലുള്ള ക്രിസ്റ്റ്യന്‍ ജോന്‍കര്‍, റീസ ഹെന്‍ഡ്രിക്സ്, ഡെയ്ന്‍ പീറ്റേഴ്സണ്‍, ജൂണിയര്‍ ഡാല എന്നിവര്‍ ഇതുവരെ ഒരു രാജ്യാന്തര മത്സരംപോലും കളിച്ചിട്ടുമില്ല. അതിനാല്‍ തന്നെ പരീക്ഷണ ടീമുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ജെ.പി. ഡുമിനിയായിരിക്കും ടീമിനെ നയിക്കുക. എങ്കിലും ഏത് പ്രതിസന്ധിഘട്ടത്തിലും ടെന്‍ഷന്‍ കൂടാതെ ബാറ്റ് വീശുന്ന ഡിവില്ലിയേഴ്‌സിന്റെ സാന്നിധ്യം ആതിഥേയര്‍ക്ക് ആശ്വാസം പകരും. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സുരേഷ് റെയ്‌ന ടീമില്‍ തിരിച്ചെത്തുന്നു എന്നതാണ് ഇന്ത്യന്‍ ക്യാമ്പിലെ വിശേഷം. മധ്യനിരയില്‍ റെയ്‌നയ്ക്ക് അവസരം നല്‍കാന്‍ ആരെ പുറത്തിരുത്തുമെന്ന കാര്യത്തിലാണ് ഇന്ത്യയ്ക്ക് തലവേദന. തകര്‍പ്പന്‍ ഫോമിലുള്ള കോഹ്ലിയും, കറക്കി വീഴ്ത്താന്‍ സ്പിന്‍ ബ്രോസും, എറിഞ്ഞ് വീഴ്ത്താന്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രിത് ബുമ്രയും ഇന്ത്യന്‍ ടീമിന് മേല്‍ക്കൈ നല്‍കുന്നു.
0 comments:
Post a Comment