ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ ഏറെ സന്തോഷകരമായ ദിനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സ്വന്തം നാട്ടിലും ശ്രീലങ്കയിലുമായി നടന്ന തുടര്‍ പരമ്പരകളില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യ അവിടെയും പുതിയ ചരിത്രം കുറിച്ചു. ഇന്ത്യയ്ക്ക് ബാലികേറാമലയായിരുന്ന ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഒരു ഏകദിന പരമ്പര സ്വന്തമാക്കി. അതും, ആറ് മത്സരങ്ങൡ അഞ്ചും സ്വന്തമാക്കി.അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് പ്രതീക്ഷിക്കാന്‍ ഇത് മതിയെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഇന്ത്യന്‍ ടീം ലോകകപ്പിന് സജ്ജമാണെന്ന് പരമ്പരയ്ക്കു ശേഷം സൂചന നല്‍കുകയും ചെയ്തു. എ്ന്നാല്‍, ലോകകപ്പ് പോലൊരു മത്സരത്തിന് ഇന്ത്യയ്ക്ക് ഇനിയും ഏറെ ഒരുങ്ങാനുണ്ടെന്നാണ് പരിശീലകന്‍ രവിശാസ്ത്രിയുടെ വാദം.ദക്ഷിണാഫ്രിക്കയില്‍ പരമ്പര സ്വന്തമാക്കിയ ഇന്ത്യയുടെ പ്രകടനം ഗംഭീരമായിരുന്നുവെങ്കിലും ലോകകപ്പിനുള്ള ടീമാകുന്നതിന് ഇനിയും ഏറെ ഒരുങ്ങാനുണ്ടെന്നാണ് ശാസ്ത്രി വ്യക്തമാക്കിയത്. ഐപിഎല്ലിന് ശേഷം ഇംഗ്ലണ്ട് പര്യടത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നും ശാസ്ത്രി മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടില്‍ വെച്ചാണ് അടുത്ത വര്‍ഷം ലോകകപ്പ് നടക്കുക. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റും മികച്ചതാണെങ്കിലും ഇന്ത്യയുടെ മധ്യനിര ബാറ്റിങ്ങ് കൂടുതല്‍ മെച്ചപ്പെടാനുണ്ട്. അതിനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ടെന്നും ശാസ്ത്രി വ്യക്തമാക്കി.
Nonsense.. what sad news are you mentioned there..? don't makes fools
ReplyDeleteNonsense.. what sad news are you mentioned there..? don't makes fools
ReplyDelete