കൊഹ്‌ലിയെ പറ്റി മൈക്കിൾ വോഗന് പറയാനുള്ളത്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആറാം ഏകദിനത്തിലും പതിവ് തെറ്റിച്ചില്ല. 96 പന്തില്‍ 129 റണ്‍സുമായി ക്രീസില്‍ താണ്ഡവമാടുകയായിരുന്നു കോഹ്‌ലി. തന്റെ കരിയറിലെ 35-ാം സെഞ്ച്വറിയാണ് ഈ 29 കാരന്‍ സ്വന്തമാക്കിയത്.എങ്ഗിടി ഉള്‍പ്പടെ ദക്ഷിണാഫ്രിക്കയുടെ എല്ലാ ബോളര്‍മാരും കോഹ്‌ലിയുടെ ബാറ്റിന്റെ ചൂട് അറിഞ്ഞു.ക്രിക്കറ്റ് ലോകത്ത് നിന്നും അഭിനന്ദനപ്രവാഹമാണ് കോഹ്‌ലിയ്ക്ക്. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ പറയുന്നത് ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ കോഹ്‌ലിയാണ് എന്നാണ്. ഇന്ത്യന്‍ നായകന്റെ സെഞ്ച്വറി പ്രകടനത്തിന് ശേഷം ട്വിറ്ററിലൂടെയാണ് വോണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. വോണിനെ കൂടാതെ വി വി എസ് ലക്ഷ്മണ്‍, മൊഹമ്മദ് കൈഫ് തുടങ്ങിയവരും കോഹ്‌ലിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു. എട്ട് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഇതോടെ ആറ് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ 5-1ന് സ്വന്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി മികവിലും ശ്രദ്ധുള്‍ താക്കൂറിന്റെ ബോളിങ് മികവുമാണ് പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.


0 comments:

Post a Comment