പോര്‍ട്ട് എലിസബത്ത്: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കടന്നു പോകുന്നത്. എന്നാല്‍ ദക്ഷിണാപ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങിയപ്പോള്‍ ഇന്ത്യന്‍ സംഘത്തിനു അത്ര സുഖകരമായിരുന്നില്ല കാര്യങ്ങള്‍. ടെസ്റ്റ് പരമ്പര നഷ്ടമായ ഇന്ത്യന്‍ സംഘത്തെ വിദേശ പിച്ചിലെ കളികളുടെ പേരില്‍ പലരും വിമര്‍ശിച്ചിരുന്നു. ഏകദിന പരമ്പരയ്ക്ക പിന്നാലെ ഈ സംഘത്തെ ലോകോത്തര ടീമെന്ന വിശേഷിപ്പിച്ചപ്പോള്‍ അതിനുള്ള മറുപടയുമായി എത്തിയിരിക്കുകയാണ് കോഹ്‌ലി. അവസാന മത്സരത്തിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു കോഹ്‌ലി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.ഭക്ഷിണാഫ്രിക്കയക്കെതിരായ ഏകദിന പരമ്പര വിജയം വിദേശമണ്ണിലെ ഏറ്റവും വലിയ വിജയമാണോന്ന് ചോദിച്ചതിനായിരുന്നു കോഹ്‌ലിയുടെ മറുപടി. ‘അത് നിങ്ങള്‍ക്ക് പറയാന്‍ കഴിയുന്ന കാര്യമല്ല. കാരണം കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞങ്ങള്‍ മോശം ടീമായിരുന്നല്ലോ നിങ്ങള്‍ക്ക്. ഇപ്പോള്‍ എന്തിന് ഇതുപോലൊരു ചോദ്യം ചോദിക്കുന്നു. എത്ര വലിയ വിജയമായാലും ഞങ്ങളുടെ ലക്ഷ്യം ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. വിജയിച്ചാലും തോറ്റാലും തങ്ങളുടെ പണി ക്രിക്കറ്റ് കളിക്കുകയെന്നതാണ്. നന്നായി പണിയെടുക്കുക എല്ലാ മത്സരങ്ങളിലും വിജയിക്കാന്‍ ശ്രമിക്കുക.’ എന്ന് കോഹ്‌ലി പറഞ്ഞു. ‘ഒരു ടീമെന്ന നിലയില്‍ ഞങ്ങളുടെ ലക്ഷ്യം 100 ശതമാനം പ്രയത്‌നം നടത്തി ടീമിന് മികച്ച വിജയം നേടി കൊടുക്കുകയെന്നാണ്. അത് ഈ പരമ്പരയില്‍ നേടാനായതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. ഞങ്ങളുടെ പണി വാര്‍ത്തയ്ക്ക് തലക്കെട്ടിടലല്ല മറിച്ച് നന്നായി കളിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയെന്നതാണ്, അത് ഈ പരമ്പരയില്‍ ഞങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.’ താരം പറഞ്ഞു. ആഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ സംഘം 5-1 ന്റെ ആധികാരിക ജയം സ്വന്തമാക്കിയപ്പോള്‍ ആറു മത്സരങ്ങളില്‍ നിന്നും 558 റണ്‍സുമായി പരമ്പരയുടെ താരമായി കോഹ്‌ലി മാറിയിരുന്നു
‘തലക്കെട്ടിടലല്ല എന്റ ജോലി’; കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞങ്ങള്‍ മോശം ടീമായിരുന്നല്ലോ നിങ്ങള്‍ക്ക്; കിട്ടണ്ടത് കിട്ടിയപ്പോ മിണ്ടാതിരുന്നു
February 17, 2018
No Comments

0 comments:
Post a Comment