‘കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞങ്ങള്‍ മോശം ടീമായിരുന്നല്ലോ നിങ്ങള്‍ക്ക്.മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കിയതിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമങ്ങളോട് കയര്‍ത്ത് ഇന്ത്യന്‍ നായകന്‍. ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യ തോറ്റതിനെ മാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചത് മനസ്സില്‍ വെച്ചായിരുന്നു കോഹ്ലിയുടെ പ്രതികരണം.ഭക്ഷിണാഫ്രിക്കയക്കെതിരെ പരമ്പര നേടിയത് വിദേശമണ്ണിലെ ഏറ്റവും വലിയ വിജയമാണോന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു കോഹ്ലിയ്ക്ക നിയന്ത്രിണം വിട്ടത്‘കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞങ്ങള്‍ മോശം ടീമായിരുന്നല്ലോ നിങ്ങള്‍ക്ക്. ഇപ്പോള്‍ എന്തിന് ഇതുപോലൊരു ചോദ്യം ചോദിക്കുന്നു. എത്ര വലിയ വിജയമായാലും ഞങ്ങളുടെ ലക്ഷ്യം ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. വിജയിച്ചാലും തോറ്റാലും തങ്ങളുടെ പണി ക്രിക്കറ്റ് കളിക്കുകയെന്നതാണ്’ എന്ന് കോഹ്ലി പറഞ്ഞു.‘ഞങ്ങളുടെ ലക്ഷ്യം 100 ശതമാനം കഠിനാധ്വാനം ചെയ്ത് ടീമിന് വിജയം നേടി കൊടുക്കുകയെന്നാണ്. അത് ഈ പരമ്പരയില്‍ നേടാനായതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. ഞങ്ങളുടെ പണി വാര്‍ത്തയ്ക്ക് തലക്കെട്ടിടലല്ല മറിച്ച് നന്നായി കളിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയെന്നതാണ്.’ കോഹ്ലി പറഞ്ഞു.ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയത്. ഒന്ന്ിനെതിരെ അഞ്ച് മത്സരങ്ങള്‍ ടീം ഇന്ത്യ ജയിക്കുകയായിരുന്നു. പരമ്പരയില്‍ 558 റണ്‍സ് നേടി കോഹ്ലി താരമായി.

0 comments:

Post a Comment