പറത്തിയത് പടുകൂറ്റന്‍ സിക്‌സ്, എന്നിട്ടും പുറത്ത്

പാക് സൂപ്പര്‍ ലീഗില്‍ വിചിത്ര പുറത്താകലിന് വിധേയനായിരിക്കുകയയാണ് ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ് താരം അന്‍വര്‍ അലി. കൂറ്റന്‍ സിക്‌സ് നേടിയിട്ടും അശ്രദ്ധ കൊണ്ട് ഹിറ്റ് വിക്കറ്റാകാനായിരുന്നു അന്‍വര്‍ അലിയുടെ വിധി.  പെഷവാര്‍ പേസര്‍ വഹാബ് റിയാസിന്റെ പന്ത് നേരിട്ട അന്‍വര്‍ അലി ബാക്ക് ഫൂട്ടിലിറങ്ങി ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ കാണികളുടെ ഇടയിലേക്ക് പറത്തി. എന്നാല്‍ ഷോട്ടിനിടെ അലിയുടെ കാല് തട്ടി ബെയില്‍ ഇളകിയിരുന്നു.  എതിരാളികള്‍ അപ്പീല്‍ ചെയ്തതോടെ അന്പയര്‍ ബാറ്റ്‌സ്മാന് പ്രതികൂലമായി വിധി നല്‍കി. സിക്‌സറിന്റെ വീര്യം കെടുന്നതിന് മുന്‍ തന്നെ അപൂര്‍വ്വ ഔട്ടിന്റെ നാണക്കേടും പേറി അലി ഹിറ്റ്‌വിക്കറ്റായി പവലിയനിലേക്ക്. നാല് പന്തില്‍ മൂന്ന് റണ്‍സായിരുന്നു അന്‍വര്‍ അലിയുടെ സമ്പാദ്യം. (ആ കാഴ്ച്ച കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)


0 comments:

Post a Comment