കണ്ടുപഠിക്കണം സച്ചിനെ; ഡ്രസ്സിംഗ് റൂമില്‍ സംഭവിച്ചത് വെളിപ്പെടുത്തി ഗാംഗുലി

സച്ചിന്‍-ഗാംഗുലി കൂട്ട്‌കെട്ട് ഏറെ പ്രസിദ്ധമാണ്. കളിക്കളത്തിനകത്തും പുറത്തും ഇരുവരുടേയും സൗഹൃദവും ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഗാംഗുലി സച്ചിനേക്കുറിച്ച് എല്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് ഏവരുടേയും ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്.  1996 ലെ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഡ്രസ്സിംഗ് റൂമില്‍ നടന്ന ഒരു സംഭവത്തേക്കുറിച്ചാണ് ഗാംഗുലി മനസ്സ് തുറന്നത്. കളിക്കിടയില്‍ ടീ ബ്രേക്കിനായി എത്തിയപ്പോള്‍ തന്റെ പൊട്ടിയ ബാറ്റ്് ശെരിയാക്കാനായി ഞാന്‍ തയ്യാറെടുത്തു. ആകെ 15 മിനിറ്റ് മാത്രമാണ് ബ്രേക്ക് . ഒരു കപ്പ് ചായ കുടിക്കാന്ുള്ള സമയംതന്നെ കഷ്ടിയായിരുന്നു. ഞാന്‍ ചായക്കപ്പ് മാറ്റിവച്ച് ബാറ്റ് ശെരിയാക്കാനായി തുനിഞ്ഞപ്പോള്‍ സച്ചിന്‍ തന്റെ അരികില്‍ എത്തുകയും ബാറ്റിന്റെ പണി താന്‍ ചെയ്‌തോളാം എന്നും നിങ്ങള്‍ സ്വസ്ഥമായി ചായ കുടിക്കൂ’ എന്നാണ് സച്ചിന്‍ പറഞ്ഞത്. ഗാംഗുലി വ്യക്തമാക്കി.  ഗാംഗുലി 1996ല്‍ തന്റെ അരങ്ങേറ്റ മത്സരം കളിക്കുമ്പോള്‍ സച്ചിന്‍ ടീമിലെ സീനിയര്‍ താരമാണ്. 1989 ല്‍ തന്റെ 16-ാം വയസ്സില്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചതാരമാണ് സച്ചിന്‍

0 comments:

Post a Comment