വിരാട് കോഹ്ലിയും മഹേന്ദ്ര സിംഗ് ധോണിയും ടീം ഇന്ത്യയില്‍ ഒരുമിച്ച് കളിക്കുന്നത് 2019 ലോകകപ്പില്‍ ഇന്ത്യയെ കിരീടവിജയത്തിലെത്തിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്. കോഹ്ലിയുടെ അക്രമണോത്സുകതയും ധോണിയുടെ ശാന്തതയും കൂടിച്ചേരുമ്പോഴാണ് അത് സംഭവിക്കുയെന്നും കപില്‍ ദേവ് വിലയിരുത്തുന്നു. ‘കളിക്കളത്തില്‍ കോഹ്‌ലിയേപ്പോലെ അക്രമണോത്സുകയുള്ള താരങ്ങള്‍ വേണം. എന്നാല്‍ അത് മാത്രമുള്ള താരങ്ങളായാല്‍ ശരിയാവില്ല. അതുപോലെ കളിക്കളത്തില്‍ ശാന്തരായ കളിക്കാരും വേണം. എന്നാല്‍ എല്ലാവരും ശാന്തരായാലും പ്രശ്‌നമാണ്’ കപില്‍ദേവ് പറഞ്ഞു. 2019ല്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ മഹേന്ദ്ര സിംഗ് ധോണി-വിരാട് കോഹ്ലി കൂട്ടുകെട്ട് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്നും ഇന്ത്യ്ക്ക് ലോകകപ്പ് സമ്മാനിച്ച നായകന്‍ കൂടിയായ കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു. ‘ധോണി-കോഹ്ലി കൂട്ടുകെട്ട് ലോകകപ്പിലും ഉണ്ടാവുകയാണെങ്കില്‍ അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. വളരെ അഗ്രസ്സീവായ ഒരാളും ശാന്തനായ ഒരാളും കൂടി ഒരുമിച്ച് നില്‍ക്കുന്നത് ടീമിന് ഏറെ നല്ലതാണ്. ‘ കപില്‍ വ്യക്തമാക്കി. നിലവില്‍ ഇന്ത്യ രണ്ടുതവണ ലോകകപ്പ് ഉയര്‍ത്തിയിട്ടുണ്ട്. 1983ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തിലും 2011ല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റന്‍സിയിലുമാണ് ഇന്ത്യ ജേതാക്കളായത്. 2019ല്‍ ഇംഗ്ലണ്ടില്‍ വെച്ചാണ് അടുത്ത ലോകകപ്പ് നടക്കുന്നത്

0 comments:
Post a Comment