ആവേശത്തിലാക്കി വിരാട് കോഹ്ലി

കായിക ലോകത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി സുപരിചിതനാണ്. കളത്തില്‍ ക്യാപ്റ്റന്റെ റോളിലും ബാറ്റ്‌സ്മാന്‍ റോളിലും കിടിലന്‍ പ്രകടനം കാഴ്ചവെക്കുന്ന താരം വരും തലമുറയ്ക്ക് ഉത്തമ മാതൃകയാണെന്ന് വരെ പറയാം. വിജയത്തിലേക്കുള്ള വഴി കഠിനാധ്വാനമാണെന്ന് ഓരോ മത്സര ശേഷവും കോഹ്ലി കായിക ലോകത്തെ വരും തലമുറയ്ക്ക് കാണിച്ചു കൊടുക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി കോഹ്ലിയെ പരിഗണിക്കുമ്പോള്‍ താരത്തിന്റെ കഠിന പ്രയത്‌നത്തിനാണ് കയ്യടി മുഴുവനും.ഇന്ത്യന്‍ ക്രിക്കറ്റ് പുതിയ ഉയരങ്ങള്‍ താണ്ടുമ്പോഴും കോഹ്ലിയുടെ പങ്ക് ചെറുതല്ലെന്ന് ആരാധകര്‍ക്ക് വ്യക്തവുമാണ്. കളിയോട് ഇത്രയും ആത്മാര്‍ത്ഥ പുലര്‍ത്തുന്ന താരങ്ങള്‍ ഇന്ത്യയില്‍ വേറെയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സച്ചിന്റെ റെക്കോര്‍ഡുകള്‍ കോഹ്ലി തകര്‍ക്കുമെന്നുള്ള വാദം അപ്പുറത്ത് വേറെ നടക്കുന്നുമുണ്ട്. എന്നാല്‍, തന്റെ ഏറ്റവും വലിയ ലക്ഷ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അത് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡ് തകര്‍ക്കല്‍ അല്ല!ഇന്ത്യയിലൊട്ടാകെ കായിക സംസ്‌കാരം വളര്‍ത്തുന്നതാണ് തന്റെ ലക്ഷ്യമെന്നാണ് കോഹ്ലി വ്യക്തമാക്കിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയുടെ സഹ ഉടമയായ കോഹ്ലി ടീമിന്റെ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം കാണാനെത്തിയിരുന്നു. ഫുട്‌ബോള്‍ തന്റെ പ്രിയപ്പെട്ട വിനോദങ്ങളിലൊന്നാണെന്ന് പറഞ്ഞ താരം കളിക്കുന്നതിന് എത്രസമയം വേണമെങ്കിലും ചെലവാക്കുമെന്നും വ്യക്തമാക്കിയിരുന്നു. ടൈംസ് ഒഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ലക്ഷ്യം വ്യക്തമാക്കിയത്ക്രിക്കറ്റ് മാത്രം വളര്‍ത്തല്‍ തന്റെ ലക്ഷ്യമല്ല. മറിച്ച്, ഇന്ത്യയിലൊരു കായിക സംസ്‌കാരം ഉണ്ടാക്കിയെടുക്കലാണ് തന്റെ ലക്ഷ്യം. എല്ലാ കായിക വിനോദങ്ങളും ഒരു പോലെ പിന്തുടരുന്ന ജനങ്ങളായിരിക്കണം. അടുത്ത ഒരു 15 വര്‍ഷത്തിനുള്ളില്‍ അത്തരമൊരു മാറ്റം ഇന്ത്യയിലുണ്ടാകുമെന്നും കോഹ്ലി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു


0 comments:

Post a Comment